പ്രമേഹത്തിന്റെ
കാര്യത്തിലെന്നപോലെ
ഇന്ന്
ലോകത്തെല്ലായിടത്തും
കുഞ്ഞുങ്ങളടക്കം
വളരെ
പ്രായമായവര്‍ വരെ
അനുഭവിക്കുന്ന
ഒരു
രോഗമാണ്
ആസ്മ.
World Health Organization ന്റെ
കണക്കു
പ്രകാരം
ഇന്ന്
ലോകത്തില്‍ 30
കോടി
ജനങ്ങള്‍ ഇത്
അനുഭവിക്കുന്നു.
ഇന്ത്യയില്‍ തന്നെ
രണ്ടര
മൂന്നു
കോടിയോളം
ജനങ്ങള്‍ കഷ്ടപ്പെടുന്നു.
പാരമ്പര്യം
ഒരു
കാരണം
ആണെങ്കിലും
അല്ലര്ജി
ശരിയായി ചികിത്സിക്കാതെ വിട്ടാലും
ആസ്മ
ഉണ്ടാകാം.
മുന്‍കാലങ്ങളില്‍
ആസ്മ
ഉള്പ്പെടെ
ഉള്ള
അലര്‍ജിരോഗങ്ങള്‍
മനുഷ്യനെ
വളരെ
കഷ്ടപ്പെടുത്തിയിരുന്നു.
ഇന്ന്
മെഡിക്കല്‍
സാങ്കേതിക
വിദ്യ
പുരോഗമിച്ചതോടെ
ഇതൊരു
പ്രശ്നമല്ലാതായിത്തീര്ന്നിരിക്കുന്നു.Monday, July 30, 2012
ആസ്മ/അലര്‍ജി - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്രമേഹത്തിന്റെ
കാര്യത്തിലെന്നപോലെ
ഇന്ന്
ലോകത്തെല്ലായിടത്തും
കുഞ്ഞുങ്ങളടക്കം
വളരെ
പ്രായമായവര്‍ വരെ
അനുഭവിക്കുന്ന
ഒരു
രോഗമാണ്
ആസ്മ.
World Health Organization ന്റെ
കണക്കു
പ്രകാരം
ഇന്ന്
ലോകത്തില്‍ 30
കോടി
ജനങ്ങള്‍ ഇത്
അനുഭവിക്കുന്നു.
ഇന്ത്യയില്‍ തന്നെ
രണ്ടര
മൂന്നു
കോടിയോളം
ജനങ്ങള്‍ കഷ്ടപ്പെടുന്നു.
പാരമ്പര്യം
ഒരു
കാരണം
ആണെങ്കിലും
അല്ലര്ജി
ശരിയായി ചികിത്സിക്കാതെ വിട്ടാലും
ആസ്മ
ഉണ്ടാകാം.
മുന്‍കാലങ്ങളില്‍
ആസ്മ
ഉള്പ്പെടെ
ഉള്ള
അലര്‍ജിരോഗങ്ങള്‍
മനുഷ്യനെ
വളരെ
കഷ്ടപ്പെടുത്തിയിരുന്നു.
ഇന്ന്
മെഡിക്കല്‍
സാങ്കേതിക
വിദ്യ
പുരോഗമിച്ചതോടെ
ഇതൊരു
പ്രശ്നമല്ലാതായിത്തീര്ന്നിരിക്കുന്നു.Tuesday, July 17, 2012
ഗ്യാസ്/ അസിഡിറ്റി ഇവ എങ്ങിനെ കുറയ്ക്കാം
വായു കോപം അല്ലെങ്കില്‍ ആസിഡിറ്റി നമുക്ക് നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ നാം moderate ആയ ആഹാര സാധനങ്ങള്‍ കഴിക്കണം. കുറച്ചെങ്കിലും വ്യായാമമോ ജോലിയോ ചെയ്യണം. നാം നിത്യം കഴിക്കുന്ന ആഹാരത്തില്‍ സാധാരണ രണ്ടു തരം രസങ്ങള്‍ ആണുള്ളത്. അതായതു അമ്ലവും ക്ഷാരവും. മുകളില്‍ പറഞ്ഞത് പോലെ ഇവയുടെ സമതുലനാവസ്ഥ നില നിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അല്‍പസമയം വ്യായാമം കൂടി ചെയ്‌താല്‍ ഗ്യാസിന്റെ ഉപദ്രവത്തില്‍ നിന്നും നമുക്ക് രക്ഷ പെടാം. എന്നാല്‍ എങ്ങിനെയാണ് ഈ സമതുലനാവസ്ഥ നില നിര്‍ത്തേണ്ടത്? നാം കഴിക്കുന്ന ആഹാരത്തില്‍ അമ്ലം ക്ഷാരം എന്നീ രണ്ടു രസങ്ങള്‍ ഉണ്ട്. ഗ്യാസ് ഉടലെടുക്കുന്നത് അമ്ലം കൂടുതലുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ആണ്. അതിനാല്‍ നാം ക്ഷാരംശം ഉള്ള ഭക്ഷണം കൂടുതല്‍ കഴിക്കണം. അതായതു പഴവര്‍ഗങ്ങള്‍, പച്ചക്കറികളിലെ ചില ഐറ്റംസ്. ക്ഷാരം 75 % വും അമ്ലം 25 % വും എന്ന കണക്കിന് കഴിക്കണം. പൊതുവേ പഴങ്ങളും പച്ചക്കറികളും ഗുണമുള്ളവ ആണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനു രാസനാമത്തില്‍ ആല്‍ക്കലിയും ആസിഡും എന്ന് പറയുന്നു.
ഗ്യാസും ആസിഡിറ്റിയും എങ്ങിനെ ഉണ്ടാകുന്നു
ശരിയായ ദഹനം നടക്കാതെ വരിക, ദഹന രസങ്ങള്‍ കൂടുതല്‍ ഉണ്ടാകുക, അമ്ലരസം കൂടുതലുള്ള ഭക്ഷണം കഴിക്കുക, ആവശ്വത്തിനു വ്യായാമമോ ജോലിയോ ചെയ്യാതിരിക്കുക, ടെന്‍ഷനില്‍ കൂടുതല്‍ നേരം ഇരിക്കുക, ഇതൊക്കെ മതി ഗ്യാസ്/ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍. താഴെക്കൊടിത്തിരിക്കുന്ന അമ്ലം ക്ഷാരം എന്നീ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ നോക്കുക.
ക്ഷാരാംശം ഉള്ള ഭക്ഷണങ്ങള്‍
ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, ഏലയ്ക്ക, ഇഞ്ചി, തേങ്ങ, കടുക്, ഉള്ളി, വെള്ളുള്ളി, മത്തന്‍, വഴുതിന, കുമ്പളം, കാബേജ്, മുതലായ പച്ചക്കറികളും പഴങ്ങളും.
അമ്ലാംശം ഉള്ള ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍ പീസ്, സോയാബീന്‍സ്, ഓട്സ്, അരി, പഞ്ചസാര, പാല്‍, മാംസം, മത്സ്യം, എണ്ണകള്‍, ബ്രെഡ്, ചോളം മുതലായവ.
ഹാര്‍ട്ട് അറ്റാക്ക് ആണോ എന്ന് സംശയം
ഗ്യാസ് പലവിധ തെറ്റിധാരണകള്‍ക്കും കാരണമാക്കും. ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് തെറ്റിദ്ധരിച്ചു ഡോക്ടറിന്റെ അടുത്ത് പോയെന്നു വരാം. ചിലര്‍ ശരിക്കും നെഞ്ചു വേദന വന്നാല്‍ ഗ്യാസ് ആണെന്ന് തെറ്റിദ്ധരിച്ചു ആശുപത്രിയില്‍ പോയില്ലെന്നു വരാം. അതും പ്രശ്നമാണ്. ഗ്യാസ് സാധാരണ, വയര്‍, നെഞ്ച്, തല ഇവിടങ്ങളിലൊക്കെ കയറാം.
ഗ്യാസും നെഞ്ചെരിച്ചിലും
അമ്ലരസമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു. എന്നാല്‍ അത് നെഞ്ചെരിച്ചില്‍ ആയാല്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സാധാരണ ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നവര്‍, ജീവിത സൌകര്യങ്ങള്‍ കൂടുതല്‍ ഉള്ളവര്‍, വണ്ണം കൂടുതല്‍ ഉള്ളവര്‍, കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവര്‍ ഇവര്‍ക്കൊക്കെ ആണ് കൂടുതല്‍ ഉണ്ടാകുക. ഇതെങ്ങിനെയെന്നു നോക്കാം, അന്നനാളത്തില്‍ നിന്നും ആഹാരം സാവധാനം ആമാശയത്തിലെത്തുന്നു. ആമാശയത്തില്‍ എത്തുന്ന ഭക്ഷണം നന്നായി ചവച്ചരച്ചാണെങ്കില്‍ ദഹനം നടക്കാന്‍ വലിയ പ്രശ്നം ഉണ്ടാകുന്നില്ല. ഏതായാലും ദഹന
രസങ്ങള്‍ മൂലം ആഹാരം ദഹിക്കാന്‍ തുടങ്ങുന്നു. ആമാശയത്തിനും അന്നനാളത്തിനും ഇടയില്‍ ഒരു വാല്‍വ് ഉണ്ട്. ഇത് ആഹാരം അന്നനാളത്തില്‍ എത്തിയാല്‍ ഉടനെ അടയുന്നു എന്നതാണ് സ്വാഭാവികം. പക്ഷെ ചിലരില്‍ ചിലപ്പോള്‍ ഇത് അല്പം തുറന്നെന്ന് വരാം. ഇത് സള്‍ഫ്യൂരിക്ക് ആസിഡ്, പെപ്സിന്‍ എന്ന ദഹനരസം, പിത്താശയത്തില്‍ നിന്ന് വരുന്ന ബൈല്‍ എന്ന ആസിഡ് ഇവ അന്നനാളത്തില്‍ കടക്കാന്‍ കാരണം ആകുന്നു. ഇത് വലിയ നെഞ്ചെരിച്ചിലിനു കാരണമാകും.
ഗ്യാസ്/ ആസിഡിറ്റി = അള്‍സര്‍
ഗ്യാസിനെ/ ആസിഡിറ്റിയെ നാം വേണ്ട വിധത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ അത് കാലക്രെമേണ അള്‍സര്‍ ആയെന്നു വരാം. കാരണം ദഹനരസം ആഹാരത്തെ ദഹിപ്പിക്കുവാന്‍ ശക്തിയുള്ള ആസിഡുകള്‍ ആണ്. ആവശ്യത്തിനു ആസിഡ് കിടക്കുകയും ആവശ്യം അനുസരിച്ച് ശരീരം പ്രവര്‍ത്തിച്ചു കൊണ്ടെയിരിക്കുകയും, ആഹാരത്തെ ദഹിപ്പിച്ചു കൊണ്ടെയിരിക്കുകയും ചെയ്‌താല്‍. ആസിഡിറ്റി മാറുക മാത്രമല്ല ശരീരത്തിന് പൊതുവേ ആരോഗ്യവും ഉണ്ടാകും. അല്ലെങ്കില്‍ എന്താണുന്ടാകുക? കുടലിന്റെ സൈഡിലെ ശ്ലേഷ്മ സ്ഥരത്തിനു ആസിഡിന്റെ ആധിക്യത്താല്‍ വിള്ളല്‍ ഉണ്ടാകുന്നു. ഈ ശ്ലേഷ്മ സ്തരം ആസിഡുകളുടെ പൊള്ളല്‍ താങ്ങാന്‍ ശക്തിയുള്ളതാണ്. എന്നാല്‍ സാധാരണ തൊലിക്ക് വലിയ പൊള്ളല്‍ ഉണ്ടാകും. ശ്ലെഷമ സ്തരം ഇങ്ങിനെ കേടായാല്‍ ഉള്ളിലുള്ള സാധാരണ ദശ പൊള്ളാന്‍ ഇട വരുന്നു. ഇത് കുടലില്‍ കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകും. അതാണ് അള്‍സര്‍. അതുകൊണ്ടാണ് ഒരു പ്രാവശ്യം വന്നു കഴിഞ്ഞാല്‍ എരിവും പുളിയും പോലുള്ള രൂക്ഷമായതൊന്നും കഴിക്കാന്‍ പറ്റാത്തത്. മൂന്നു തരം അള്‍സര്‍ ഉണ്ട്, (1) Peptic Ulcer (2) Gastric Ulcer (3) Duodenal Ulcer . ഇതിന്റെ വിവരണം വിഷയത്തില്‍ നിന്നും വ്യതിചലിക്കും എന്നതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.
ഗ്യാസ്/ ആസിഡിറ്റി എങ്ങിനെ കുറയ്ക്കാം
ക്ഷാരംശമുള്ള ആഹാരങ്ങള്‍ (പച്ചക്കറികളും പഴങ്ങളും) കഴിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരങ്ങള്‍ കഴിക്കുക. എന്നാല്‍ thyroid ഉള്ളവര്‍ കാബേജ് അധികം കഴിക്കരുതെ. മൂത്രത്തില്‍ കല്ലുള്ളവര്‍ തക്കാളി പോലുള്ളവ അധികം കഴിക്കരുതെ. കഴിച്ചാല്‍ ഉടനെ ധാരാളം വെള്ളവും കുടിക്കുക. പൈല്‍സ് ഉള്ളവര്‍ ആപ്പിള്‍ അധികം കഴിക്കരുതെ. പിന്നെ ക്ഷാരാംശ ഭക്ഷണങ്ങള്‍ക്കൊപ്പം വ്യായാമം കൂടി ചെയ്യുക. cardio vascular / aerobic വ്യായാമ മുറകള്‍, നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് ഏതെങ്കിലും എന്നും ചെയ്യുക. ചില യോഗാസനങ്ങള്‍, പവനമുക്താസനം, പ്രാണായാമം, ജനുസിരാസനം, ഹല്സാസനം ഇങ്ങിനെയുള്ളത് ചെയ്യുക (ഇത് പക്ഷെ അറിയാവുന്ന ആളിന്റെ മേല്‍നോട്ടത്തില്‍ പഠിച്ചിട്ടേ ചെയ്യാവൂ). പക്ഷെ യോഗാസനങ്ങള്‍ ചില രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഹെര്‍ണിയ, വയറിളക്കം, ഹൈപ്പെര്‍ തൈറോയിടിസം ഇവയുന്ടെങ്കില്‍ ചെയ്യരുതേ. പക്ഷെ എല്ലാവര്ക്കും ചെയ്യാവുന്നത് cardio vascular / aerobic വ്യായാമങ്ങളാണ്. ഇവ കൊണ്ടൊന്നും മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു ചികിത്സിക്കണം.
സാധാരണ ഗ്യാസ് പ്രശ്നം അന്ടാസിഡ് ഗുളിക കഴിച്ചാണ് ആള്‍ക്കാര്‍ കുറയ്ക്കുന്നത്. എന്നാല്‍ എന്നും അന്ടാസിഡ് ഗുളികകള്‍ കഴിക്കുന്നതിനു പകരം എല്ലാവര്ക്കും ചെയ്യാവുന്ന cardio vascular / aerobic വ്യായാമ മുറകള്‍ ചെയ്യ്തു കുറയ്ക്കുന്നതാണ് നല്ലത്. അല്പം ആഹാര കാര്യത്തിലും ശ്രദ്ധിക്കണം. രാത്രി ഭക്ഷണം വളരെക്കുറച്ചു മതി. കഴിച്ചാല്‍ ഉടനെ കിടക്കരുതെ. മൂന്നു മണിക്കൂര്‍ കഴിഞ്ഞേ ഗ്യാസ് പ്രശ്നം വലുതായുള്ളവര്‍ കിടക്കാവൂ. വല്ലപ്പോഴും ഗ്യാസ് പ്രശ്നം ഉള്ളവര്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞും. പ്രശ്നം ഇല്ലാത്തവരും ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു കിടക്കുക. ചെറിയ ഗ്യാസ് പ്രശ്നത്തിന് ഒരു ഡോക്ടറെ കാണേണ്ട കാര്യമില്ല. പക്ഷെ ഗ്യാസ് മൂലം വയറു വേദന, തൊണ്ട വേദന, നെഞ്ചു വേദന, ഇവ മാറാതിരിക്കുക, വിശപ്പില്ലാതിരിക്കുക, ഇങ്ങിനെയുള്ള കണ്ടിഷനില്‍ ഡോക്ടറെ കണ്ടു ചികിത്സിക്കണം.
നാം ചിട്ടയായ ഭക്ഷണവും, വ്യായാമവും ചെയ്യുകയും ഹിതമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, മനസ്സിന് വലിയ ടെന്‍ഷന്‍ കൊടുക്കാതെയും, കാര്യങ്ങളെ വിവേകത്തോടു വേര്‍തിരിച്ചരിയുകയും ചെയ്‌താല്‍ ഒരുമാതിരിപ്പെട്ട രോഗങ്ങള്‍ ഒന്നും നമ്മെ ബാധിക്കില്ല.
Sunday, July 1, 2012
പൊറോട്ടയും കുറെ യാഥാര്ത്യങ്ങളും
മൈദ
പ്രധാന ഭാഗമായ ഗോതമ്പ് നല്ല ഭക്ഷണം ആണ്. മൈദയുടെ കഥ പറഞ്ഞാല്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. പണ്ട് നമ്മുടെ നാട്ടില്‍ പോസ്ടര്‍ ഒട്ടിക്കാന്‍ ആണ് മൈദാ ഉപയോഗിച്ച് കൊണ്ടിരുന്നത്. കാരണം വെള്ളം ചേര്‍ത്താല്‍ അതിനു പശിമ വരുന്നു അങ്ങിനെ ആ പശിമ ഉപയോഗപ്പെടുത്തി അത്ര തന്നെ. എന്ന് വെച്ച് അത് ഭക്ഷിക്കാന്‍ പാടില്ലാത്തത് അല്ല. അത് അന്നജം (starch or carbohydrates) ആണ്. പക്ഷെ ദഹിക്കാത്ത ഒന്നാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെ ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങി. മൈദാ ഉപയോഗിച്ച് പൊറോട്ട മാത്രമല്ലല്ലോ ഉണ്ടാക്കുന്നത്. ഗോതമ്പിനു മൂന്നു ഭാഗങ്ങള്‍
ഉണ്ട് ഏറ്റവും പുറത്തെ തവിട് (bran) അത്നുള്ളിലെ germ എന്ന ആവരണം ഏറ്റവും ഉള്ളില്‍ കാണുന്ന endosprm അന്നജ ഭാഗം. ഗോതമ്പിന്റെ തവിടും പുറംആവരണവും എല്ലാം കളഞ്ഞു അകത്തെ അന്നജം കൂടുതലുള്ള ഭാഗമാണ് മൈദ. തവിടും പുറം തോടും എല്ലാം ഉള്ള ആട്ട ഗോതമ്പ് പൊടി എന്നും അറിയപ്പെടുന്നു. റവയാണെങ്കില്‍ ആദ്യ ശുദ്ദീകരണം കഴിഞ്ഞാല്‍ കിട്ടുന്നഭാഗവും. ഇവിടെ മൈദയ്ക്ക് പ്രശ്നമായിരിക്കുന്നത് അവിടെ അന്നജം മാത്രം ഉള്ളു എന്നതാണ്. കാരണംമുകളില് പറഞ്ഞ തവിടോ, നാരോ ഇല്ലല്ലോ. എങ്കിലും പൊറോട്ട, കേക്ക്, ബ്രെഡ്, റൊട്ടി, അങ്ങിനെ പലബേക്കറി ഐറ്റംസ് ഉണ്ടാക്കാനും മൈദ (white flour) ഉപയോഗിക്കുന്നു.
5 ) വിവിധ തരം radiations എല്ക്കുക.
നല്ല അധ്വാനം അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പൊറോട്ട അടക്കം ഉള്ള മൈദാ ഭക്ഷണം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. കാരണം അവര്‍ക്ക് കൂടുതല്‍ എനര്‍ജി ആവശ്യമാണ്. മൈദ അന്നജം ആണ്. അന്നജം ഊര്ജദായകം ആണ്.
അതിന്റെ കൂടെ അല്പം പോഷകാഹാരവും കൂടി കഴിച്ചാല്‍ വളരെ നല്ലതാണ്. എങ്കിലും ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും നല്ല വെള്ളം, അണുക്കള്‍ ഇല്ലാത്ത അന്ധരീക്ഷം, എല്ലാം നോക്കി ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. കുറച്ചൊക്കെ ശ്രദ്ധിക്കണം. അത്രേയുള്ളൂ. എല്ലാറ്റിനും ഉപരി രോഗങ്ങള്‍ ഒരു പരിധി വരെ വരാതെ തടയുന്നത് നമ്മുടെ ശരീര പ്രതിരോധ ശക്തി (immunity power) ആണ്.
ഇതിനു പ്രകൃതി ചികിത്സകര്‍ ശുപാര്‍ശ ചെയ്യുന്ന പലഹാരങ്ങള്‍ കൊഴിക്കട്ട, ഉണ്ണിയപ്പം, അരിയുണ്ട തുടങ്ങി 36 ഐറ്റംസ് ആണ് അവരുടെ ലേഖുലേഖയില്‍ പറയുന്നത്. ഇതില്‍ മിക്കതും അരി കൊണ്ടുള്ളതാണ്. കൂടാതെ എണ്ണയില്‍ ആണുണ്ടാക്കുന്നത്. അരിയും അരി ഉല്പന്നങ്ങളും കൂടുതല്‍ കഴിച്ചാലും പ്രമേഹമുണ്ടാകുമെന്നു ഇന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. കൂടുതല്‍ എന്നാ എതുപയോഗിച്ചാലും പ്രെഷര്‍, കൊളസ്ട്രോള്‍, ഹൃദ്രോഗം, സ്ട്രോക്ക് ഇവ ഉണ്ടാകാനുള്ള സാധ്യത, ഇത് കുറച്ചുപയോഗിക്കുന്നവരേക്കാള്‍ വളരെ കൂടുതല്‍ ആണ്. എണ്ണ, നെയ്യ, ഡാല്‍ഡ ഇവയൊക്കെ കൊഴുപ്പിന്റെ സംഭരണികള്‍ ആണ്.
Thursday, December 8, 2011
വയസ്സായാലും യുവാവായിരിക്കാന്‍
“Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും നമ്മുടെ സമൂഹം ആരോഗ്യകാര്യത്തില്‍ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വരുന്നത് ഏതെങ്കിലും രോഗം വരുമ്പോള്‍ മാത്രമാണ്. എല്ലാവര്ക്കും ആരോഗ്യം എന്നത് ഒരു സങ്കല്പ സ്വര്‍ഗം മാത്രമാണെങ്കിലും, കുറച്ചു ശ്രദ്ധിച്ചാല്‍, എല്ലാവര്ക്കും ശരീരത്തിനും മനസ്സിനും ആരോഗ്യം ഒരു പരിധി വരെ നേടാന്‍ സാധിക്കും. നമ്മുടെ വയസ്സ് മുന്നോട്ടു പോകുന്നത് തന്നെ ഓക്സീകരണം (oxidation ) എന്ന പ്രതിഭാസം മൂലമാണ്. സ്വതന്ത്ര രാഡിക്കല്സ് (free raadicals ) കൂടുന്നത് അതിനു പ്രോത്സാഹനം ആകുന്നു. മിതമായെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക് പ്രതിരോധ ശക്തിയും കൂടിയിരിക്കും. നമ്മുടെ സമൂഹത്തില്‍ നാല് വിഭാഗം മനുഷ്യരുണ്ട്.
1 ) ശരീരം വണ്ണം വെയ്ക്കാന്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍,
2 ) ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ എന്തെങ്കിലും വ്യായാമം ചെയ്യുന്നവര്‍,
3 ) സാധാരണ ഐറോബിക് ഉള്‍പെടെ ഉള്ള വ്യായാമം ചെയ്യുന്നവര്‍.
4 ) ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍.
വയസ്സ് 90 ആയാലും ചെയ്യാവുന്ന രീതിയിലുള്ള ഐറോബിക് വ്യായാമം ആണ് എപ്പോഴും നല്ലത്. ജിമ്മില്‍ പോയി കിട്ടുന്ന മസിലുകള്‍ എപ്പോഴും നില നിര്ത്താന്‍, എല്ലാ പ്രായത്തിലും ജിമ്മില്‍ പോകാന്‍ പറ്റുമോ?. ശരാശരി 85 വയസു വരെ ആയുസ്സുള്ള, ആയുസ്സിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള ജപ്പാനിലെ ഒക്കിനാവന്‍ ജനത (People living in Okinawa island ) ഒരിക്കലും ജിമ്മില്‍ പോകാറില്ല. 90 വസ്സിലും ആരോഗ്യത്തോടെ രോഗമില്ലാതെ അവര്‍ ജീവിക്കുന്നു. പക്ഷെ അവരുടെ വ്യായാമം എന്നുള്ളത് അവരുടെ ജീവിതം തന്നെ ആണ്. ഐറോബിക്, കരാട്ടെ, അധ്വാനം ഇവയൊക്കെ തന്നെ അവരുടെ വ്യായാമം. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ അവര്ക് പ്രത്യേകിച്ച് വ്യായാമം ചെയ്യണ്ട ആവശ്വം ഇല്ല.
ചിലര്‍ രോഗങ്ങള്‍ വരുമ്പോള്‍ മാത്രം രോഗത്തെ കുറിച്ച് ചിന്തിക്കുകയും, അത് നിയന്ത്രിക്കാന്‍ നിവൃത്തിയില്ല എന്ന് വരുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ ആണ്. അത്രയും കാലം വ്യായാമം ചെയ്യുകയോ ഭക്ഷണം മിതമാക്കുകയോ ചെയ്യില്ല.
നമ്മുടെ നാട്ടില്‍ മുകളില്‍ പറഞ്ഞ നാല് തരക്കാരും ഉണ്ട്. 80 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ ശരാശരി ആയുസ്സ് 65 വയസ്സ് ആണ്. എല്ലാവരും ഭക്ഷണം വെജ് ആകണം എങ്കിലേ രോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവര്‍ ആണ്. വെജ് ഭക്ഷണം നല്ലതാണ്. പക്ഷെ ചുമന്ന മാംസം ഒഴിവാക്കി ചിക്കന്‍, മീന്‍ ഇവ വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല. വെജ് തന്നെ കഴിച്ചാലേ രോഗം ഇല്ലതാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണു.
ഞങ്ങളുടെ നാട്ടിലെ ഒരു അച്ചായന്റെ കാര്യം ഓര്മ വരുന്നു. അച്ചായന്‍ മെലിഞ്ഞ ശരീരമുള്ള ആളാണ്. ഒരിക്കല്‍ ആ അച്ചായന്‍ അല്പം വിശ്രമിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു
അച്ചായന് എത്ര വയസ്സായി ?
വയസ്സ് എഴുപത്തിരണ്ട് - അച്ചായന്‍
എന്താ ജോലി ? ഞാന്‍
കൂലി വേല, അല്ലാതെന്താ - അച്ചായന്‍
ഭക്ഷണം? - ഞാന്‍
തിരിഞ്ഞു കടിക്കാത്ത എല്ലാം കഴിക്കും - അച്ചായന്‍
രോഗം വല്ലതും ഉണ്ടോ? - ഞാന്‍
ഇന്ന് വരെ ഇല്ല - അച്ചായന്‍
ഈ അച്ചായന്‍ ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്‍ ആണ്.
കൃത്രിമമായി തലമുടി കറപ്പിച്ചു, facial മുതലായവ ചെയ്തു ചെറുപ്പം ആയി നടക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു രക്ഷിച്ചു വയസ്സായാലും ചെറുപ്പമായി ഇരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. free radicals , oxidation ഇവയില്‍ നിന്ന് രക്ഷപെടാന്‍ വ്യായാമം, മിതവും കൃത്യവും ആയ നല്ല ഭക്ഷണം ഇവ വഴി നേടാന്‍ നമുക്ക് പരിശ്രമിക്കാം.

