Thursday, December 8, 2011

വയസ്സായാലും യുവാവായിരിക്കാന്‍

“Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും നമ്മുടെ സമൂഹം ആരോഗ്യകാര്യത്തില്‍ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വരുന്നത് ഏതെങ്കിലും രോഗം വരുമ്പോള്‍ മാത്രമാണ്. എല്ലാവര്ക്കും ആരോഗ്യം എന്നത് ഒരു സങ്കല്പ സ്വര്‍ഗം മാത്രമാണെങ്കിലും, കുറച്ചു ശ്രദ്ധിച്ചാല്‍, എല്ലാവര്ക്കും ശരീരത്തിനും മനസ്സിനും ആരോഗ്യം ഒരു പരിധി വരെ നേടാന്‍ സാധിക്കും. നമ്മുടെ വയസ്സ് മുന്നോട്ടു പോകുന്നത് തന്നെ ഓക്സീകരണം (oxidation ) എന്ന പ്രതിഭാസം മൂലമാണ്. സ്വതന്ത്ര രാഡിക്കല്സ് (free raadicals ) കൂടുന്നത് അതിനു പ്രോത്സാഹനം ആകുന്നു. മിതമായെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക് പ്രതിരോധ ശക്തിയും കൂടിയിരിക്കും.

നമ്മുടെ സമൂഹത്തില്‍ നാല് വിഭാഗം മനുഷ്യരുണ്ട്‌.
1 ) ശരീരം വണ്ണം വെയ്ക്കാന്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍,
2 ) ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ എന്തെങ്കിലും വ്യായാമം ചെയ്യുന്നവര്‍,
3 ) സാധാരണ ഐറോബിക് ഉള്‍പെടെ ഉള്ള വ്യായാമം ചെയ്യുന്നവര്‍.
4 ) ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍.


വയസ്സ് 90 ആയാലും ചെയ്യാവുന്ന രീതിയിലുള്ള ഐറോബിക് വ്യായാമം ആണ് എപ്പോഴും നല്ലത്. ജിമ്മില്‍ പോയി കിട്ടുന്ന മസിലുകള്‍ എപ്പോഴും നില നിര്ത്താന്‍, എല്ലാ പ്രായത്തിലും ജിമ്മില്‍ പോകാന്‍ പറ്റുമോ?. ശരാശരി 85 വയസു വരെ ആയുസ്സുള്ള, ആയുസ്സിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള ജപ്പാനിലെ ഒക്കിനാവന്‍ ജനത (People living in Okinawa island ) ഒരിക്കലും ജിമ്മില്‍ പോകാറില്ല. 90 വസ്സിലും ആരോഗ്യത്തോടെ രോഗമില്ലാതെ അവര്‍ ജീവിക്കുന്നു. പക്ഷെ അവരുടെ വ്യായാമം എന്നുള്ളത് അവരുടെ ജീവിതം തന്നെ ആണ്. ഐറോബിക്, കരാട്ടെ, അധ്വാനം ഇവയൊക്കെ തന്നെ അവരുടെ വ്യായാമം. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ അവര്ക് പ്രത്യേകിച്ച് വ്യായാമം ചെയ്യണ്ട ആവശ്വം ഇല്ല.


ചിലര്‍ രോഗങ്ങള്‍ വരുമ്പോള്‍ മാത്രം രോഗത്തെ കുറിച്ച് ചിന്തിക്കുകയും, അത് നിയന്ത്രിക്കാന്‍ നിവൃത്തിയില്ല എന്ന് വരുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ ആണ്. അത്രയും കാലം വ്യായാമം ചെയ്യുകയോ ഭക്ഷണം മിതമാക്കുകയോ ചെയ്യില്ല.


നമ്മുടെ നാട്ടില്‍ മുകളില്‍ പറഞ്ഞ നാല് തരക്കാരും ഉണ്ട്. 80 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ ശരാശരി ആയുസ്സ് 65 വയസ്സ് ആണ്. എല്ലാവരും ഭക്ഷണം വെജ് ആകണം എങ്കിലേ രോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവര്‍ ആണ്. വെജ് ഭക്ഷണം നല്ലതാണ്. പക്ഷെ ചുമന്ന മാംസം ഒഴിവാക്കി ചിക്കന്‍, മീന്‍ ഇവ വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല. വെജ് തന്നെ കഴിച്ചാലേ രോഗം ഇല്ലതാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണു.


ഞങ്ങളുടെ നാട്ടിലെ ഒരു അച്ചായന്റെ കാര്യം ഓര്മ വരുന്നു. അച്ചായന്‍ മെലിഞ്ഞ ശരീരമുള്ള ആളാണ്‌. ഒരിക്കല്‍ ആ അച്ചായന്‍ അല്പം വിശ്രമിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു


അച്ചായന് എത്ര വയസ്സായി ?
വയസ്സ് എഴുപത്തിരണ്ട് - അച്ചായന്‍
എന്താ ജോലി ? ഞാന്‍
കൂലി വേല, അല്ലാതെന്താ - അച്ചായന്‍
ഭക്ഷണം? - ഞാന്‍
തിരിഞ്ഞു കടിക്കാത്ത എല്ലാം കഴിക്കും - അച്ചായന്‍
രോഗം വല്ലതും ഉണ്ടോ? - ഞാന്‍
ഇന്ന് വരെ ഇല്ല - അച്ചായന്‍
ഈ അച്ചായന്‍ ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്‍ ആണ്.


കൃത്രിമമായി തലമുടി കറപ്പിച്ചു, facial മുതലായവ ചെയ്തു ചെറുപ്പം ആയി നടക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു രക്ഷിച്ചു വയസ്സായാലും ചെറുപ്പമായി ഇരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. free radicals , oxidation ഇവയില്‍ നിന്ന് രക്ഷപെടാന്‍ വ്യായാമം, മിതവും കൃത്യവും ആയ നല്ല ഭക്ഷണം ഇവ വഴി നേടാന്‍ നമുക്ക് പരിശ്രമിക്കാം.

Wednesday, November 30, 2011

ലോക എയിഡ്സ് ദിനം

ഇന്ന് ഡിസംബര്‍ ഒന്ന്. അന്തര്‍ദേശീയ എയിഡ്സ് ദിനം. ലോകമെമ്പാടും കോടിക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിയ രോഗം. ഇന്നതിന്റെ തീവ്രത കുറഞ്ഞെങ്കിലും ജനങ്ങള്‍ക് ഭയമാണ്. കാലാകാലങ്ങളില്‍ ചില ചില രോഗങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്നു. അതിലൊന്നായിരിന്നു എയിഡ്സ്. 1982 -യില്‍ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ഇത് കണ്ടു പിടിക്കപെടുന്നത് വരെ ഇത് മനുഷ്യരില്‍ ഇല്ലായിരിന്നു. ചിലതരം കുരങ്ങുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് ഇത് പകര്‍ന്നത്.

രോഗങ്ങള്ക്കെതിരായുള്ള ശരീര പ്രതിരോധ ശക്തി മുഴുവന്‍ ഇല്ലാതാകുന്ന അവസ്ഥ ആണ് എയിഡ്സ്. ഇന്ന് ബോധവല്കരണത്തിന്റെ ഫലമായി രോഗവ്യാപനം വളരെയേറെ കുറഞ്ഞു. പക്ഷെ ഒരു കാര്യം കൂടി മനുഷ്യന്‍ ഓര്‍ക്കണമായിരിന്നു. അതായത് ഈ ബോധവല്കരണത്തിന്റെ ഭാഗമായി സത്മാര്ഗ മാര്‍ഗം കൂടി മനസിലാക്കിയിരിന്നു എങ്കില്‍ ഇന്നത്തേതിലും വലിയ അളവില്‍ ഇതിന്റെ വ്യാപനം കുറക്കാമായിരിന്നു. മനുഷ്യന്‍ ബോധവല്കരണം നടത്തുമ്പോള്‍ അത് മാത്രം ഉപദേശിക്കാറില്ല ഇന്നും. സന്മാര്‍ഗം കൂടി ഉപദേശിക്കുക എന്നത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും ഉള്ള നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ വളരെ നല്ല ഫലം കാണാന്‍ സാധിക്കും. രോഗികളെ അവഗണിക്കാതെ, നമ്മളില്‍ ഒരുവനെ/വളെ പോലെ പരിഗണിക്കണം. അവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടരുതെ. അവര്‍ പാപികളല്ല.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെതിരായ ഒരു വാക്സിന്‍ രൂപപ്പെടുത്താന്‍ വൈദ്യശാസ്ത്രം രാപകല്‍ പണിപെട്ടുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അത് സാഫല്യത്തില്‍ ആകും തീര്‍ച്ച. അങ്ങിനെയാകട്ടെ എന്ന് നമുക്കും ആശിക്കാം.

Thursday, October 13, 2011

മനുഷ്യന്റെ വിവേകവും, ആഗ്രഹങ്ങളും, ആരോഗ്യവും

മനുഷ്യന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം ബുദ്ധിമാനോ വിവേകിയോ ആകുന്നില്ല. യുക്തിപൂര്‍വമായ തീരുമാനം, നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കല്‍ എന്നക്കെയാണല്ലോ "വിവേകം" എന്ന വാക്ക് കൊണ്ട് നാമുദ്ധെശിക്കുന്നത്. കാര്യങ്ങളെ വിവേകത്തോടെ മനസിലാക്കി പ്രവര്‍ത്തി ചെയ്യുന്നതിന് പകരം മനുഷ്യന്‍ ആഗ്രഹം സഫലീകരിക്കുക എന്നതിലാണ് താല്പര്യം കാണിക്കുന്നത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംബത്തിലും നാം ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നില്ല എന്നത് അല്പം ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. ഉദാ: നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നല്ല ഹോബികളില്‍ ഏര്‍പെടുക ഇവയ്കുപരകം, മെയ്യനങ്ങാതെ എല്ലാം നേടണം എന്ന് മനുഷ്യന്‍ ചിന്തിക്കുമ്പോള്‍ അതിനെ മുതലെടുക്കുന്ന എല്ലാം നമ്മുടെ ചുറ്റിലും ഉണ്ട്. കാമ, ക്രോധ, മോഹ, മദ, മാല്സര്യങ്ങല്ക് നാം അകപ്പെട്ടു പോകുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആരോഗ്യമോ സൌന്ദര്യമോ അല്പം പ്രശ്നത്തിലാണെന്ന് കണ്ടാല്‍, നാം പരസ്യങ്ങള്‍ കണ്ടു മാത്രം ചിലത് വാങ്ങാന്‍ പോകുന്നു, ആ പരസ്യത്തിന്റെ സ്വാദീനത്തില്‍ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഒരു ഡോക്ടറിന്റെ ഉപദേശം തേടാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുന്നു. ആരോഗ്യ രക്ഷാ ഉത്പന്നങ്ങള്‍, ‍സൌദര്യ വര്ധകങ്ങള്‍ ഇവയാണ് ഏറ്റവും കൂടുതല്‍ പരസ്യ മേഖലയില്‍ വരുന്നത്. സ്വന്തം ലാഭം മാത്രം നോക്കുന്ന ചില കമ്പനികള്‍ക് അവയുടെ ഉത്പന്നം വിറ്റഴിക്കാന്‍ പരസ്യങ്ങള്‍ ചെയ്യേണ്ടതാവശ്യമാണ്. ഇന്ന് എല്ലാ ടെലിവിഷന്‍ ചാനലിലും ബെല്ടിന്റെ പരസ്യം കാണാം. അവര്ക് പണം കിട്ടുന്നു നമുക്ക് ആരോഗ്യവും പോകുന്നു. പക്ഷെ അത് വാങ്ങണോ വേണ്ടയോ എന്നത് നാം വിവേകത്തോട് ‌ ചിന്തിച്ചു തീരുമാനിക്കണം. ഈയിടെയായി മനുഷ്യന്റെ മനസിനെ കൂടുതല്‍ സ്വാദീനിക്കുന്ന ആരോഗ്യ, സൌന്ദര്യ ഉത്പന്നങ്ങള്‍ മാര്‍കറ്റില്‍ ഇറങ്ങുകയും അവ മനുഷ്യന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാ: വണ്ണം കുറക്കാനുള്ള ബെല്ടുകള്‍, എണ്ണകള്‍ മുതലായവ, നിറം കൂട്ടാനുള്ള ക്രീമുകള്‍, സോപ്പുകള്‍ മുതലായവ. പിന്നെ മനസിന്റെ ബലഹീനത മുതലാക്കി മുതലെടുക്കുന്ന ചില മുറി വൈദ്യന്മാരും അവരുടെ ക്ലിനിക്കുകളും നമ്മുടെ ഇടയിലുണ്ട്. ഉദാ: മുക്കിനു മുക്കിനു ഉയരുന്ന പൈല്‍സ് ക്ലിനിക്കുകള്‍, മണ്ണ് മുക്കിയ ഷര്‍ട്ടുകള്‍ വില്കുന്നവര്‍, ഞങ്ങളുടെ ഉത്പന്നം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ജീവിതം ആസ്വദിക്കുക എന്ന് പറയുന്നവര്‍, കരള്‍ രക്ഷപെട്ടാല്‍ ജീവിതം രക്ഷ പെട്ടു എന്ന് പറയുന്നവര്‍, ഏഴു ദിവസം കൊണ്ട് സൌദര്യവും നിറവും വര്‍ധിപ്പിക്കും എന്ന് പറയുന്നവര്‍, അകാല നര, കഷണ്ടി മുതലായവ മാറ്റും എന്ന് പറയുന്നവര്‍, അങ്ങിനെ പല പല കാഴ്ചകളും നമ്മുടെ നാട്ടില്‍ കാണാം.ബുദ്ധിയും വിവേകവും ഉള്ള മനുഷ്യര്‍, ഈ പരസ്യങ്ങളിലോ മുറി വൈദ്യന്മാരുടെ കൈയിലോ ചെന്ന് പെടില്ല. കുറച്ചെങ്കിലും ആരോഗ്യത്തെ കുറിച്ചോ, സൌദര്യത്തെക്കുറിച്ചോ ആത്മാര്‍ഥമായി ചിന്തിക്കുകയാണെങ്കില്‍ നല്ല ഡോക്ടര്‍മാരെ കാണുകയോ, നല്ല ജീവിത ശൈലി വളര്‍ത്തുകയോ ചെയ്യും. ഇന്ന് മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുന്ന അമിതവണ്ണം (obesity) കുറയ്ക്കാനും, ശരിയായ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കാനും ഉള്ള ചില രീതികള്‍ താഴെകൊടുക്കുന്നു.

1 ) അമിത വണ്ണം (obesity ) എങ്ങിനെ കുറയ്ക്കാം

പണ്ടൊക്കെ നാം പറയുമായിരുന്നു "നല്ല തടിച്ചു കൊഴുത്ത സുന്ദരനായ മനുഷ്യന്‍" എന്ന്. എന്നാല്‍ ഇന്ന് രോഗങ്ങള്‍ വരുന്ന വഴികള്‍ സാധാരണ ജനങ്ങളും മനസിലാക്കി തുടങ്ങിയതോടെ, ആ പഴയ ചിന്തകള്‍ മാറി, കാരണം തടിച്ചതും കൊഴുത്തതും ആരോഗ്യത്തിന്റെ ലക്ഷണമല്ല എന്ന് മനസിലാക്കി.

ആപ്പിള്‍ ഷേപ്പ്, പീര്‍ ഷേപ്പ് അങ്ങിനെ പല തരം അമിത വണ്ണം ഉണ്ട്. വ്യായാമം ആണ് അമിത വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി. ഒരു ബെലടിട്ടാല്‍ അര വണ്ണവും ശരീരത്തിന്റെ മുഴുവന്‍ വണ്ണവും കുറയുമെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപെട്ടിട്ടില്ല. അഞ്ചാറു മാസം ശ്വാസം പിടിച്ചു ബെല്ടിട്ടു നടന്നാല്‍ അല്പം വ്യത്യാസം വരുമെന്ന് മാത്രം. തുണി വീതിയില്‍ മടക്കി വരിഞ്ഞു കെട്ടി അങ്ങിനെ നടന്നാലും അതെ ഫലം ഉണ്ടാകും. അത് പോലെ തന്നെ എണ്ണ തേച്ചു വണ്ണം കുറയുമെന്നും തെളിയിക്കപെട്ടിട്ടില്ല. ആയിരക്കണക്കിന് രൂപയാണ് ബെല്ടിനും, എണ്ണക്കുമോക്കെയായി മനുഷ്യന്‍ കളയുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിലെ വേറൊരു തെറ്റിധാരണയാണ് ഇങ്ങിനെയുള്ള വലിയ അധ്വാനമില്ലാത്ത പ്രവര്‍ത്തികളിലൂടെ അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷിച്ചു തടി കുറയ്ക്കാമെന്നും, ക്രീമുകള്‍ ഇട്ടു ഒരാഴ്ചകൊണ്ട് സൌന്ദര്യം കൂട്ടാമെന്നുമൊക്കെ. ഇവിടെയും മനുഷ്യന്റെ മനസിന്റെ ബലഹീനതയാണ് സ്വാര്‍ഥ മോഹികളായ കമ്പനികള്‍ മുതലെടുക്കുന്നത്.

എന്ത് കഴിച്ചാല്‍ അല്ലെങ്കില്‍ എന്ത് കഴിച്ചില്ലെങ്കില്‍ വണ്ണം കുറയുമെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെയിടെയില്‍ കൂടുതല്‍. എന്നാല്‍ എന്ത് വ്യായാമം കൂടി ചെയ്‌താല്‍ വണ്ണവും സൌന്ദര്യവും ഉണ്ടാകും എന്ന് ചിന്തിക്കുന്നവര്‍ കുറവാണ്. അമിത വണ്ണം കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ആത്മര്ത്മായ മനസ്സാണ്, പിന്നെ പച്ചക്കറികളും പഴങ്ങളും കഴിക്കുകയും എണ്ണ, കൊഴുപ്പ് ഇവ കുറക്കുകയും ചെയ്യുന്നതോടൊപ്പം നല്ല വ്യായാമ മുറകളാണ്. ചിലത് താഴെ കൊടുക്കുന്നു;

a ) രാവിലെ വെറും വയറ്റില്‍ നിവര്‍ന്നു കിടന്നു കൈകള്‍ കൊണ്ട് ശിരസ്സ്‌ താങ്ങി ശ്വാസം പുറത്തേക്കു വിട്ടു നേരെ നിവരുക വീണ്ടും മുന്നോട്ടാഞ്ഞ്‌ മൂക്ക് കാല്‍മുട്ടുകളില്‍ മുട്ടിക്കുവാന്‍ നോക്കുക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരിക. ഇത് പത്തു പ്രാവശ്യം ചെയ്യുക.

b ) നേരെ നിവര്‍ന് നിന്ന് കൈകള്‍ സൂര്യ നമസ്കാരത്തിലെന്ന പോലെ മുകളില്‍ കൊണ്ട് വരിക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് കൈകള്‍ കാല്‍ പാദങ്ങളില്‍ മുട്ട് വളയാതെ തൊടുക. ശ്യാസം എടുത്തു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരുക. ഇത് പത്തു പ്രാവശ്യം ചെയ്യുക.

c ) യോഗാഭ്യാസത്തില്‍ എകപാദ ഹസ്താസനം‍, സൂര്യ നമസ്കാരം ഇവ ചെയ്യക,

d ) രാവിലെയോ വൈകിട്ടോ വെറും വയറ്റില്‍ അര മണിക്കൂര്‍ സ്പീഡില്‍ നടക്കുക.

e ) ധരിക്കുന്ന തുണി അരയില്‍ മുറുക്കി കെട്ടി നടക്കുക, ബെല്ടു മുറുക്കി നടക്കുക ഇവയും നല്ലതാണ്.

നടത്തം, നീന്തല്‍, സൈക്ലിംഗ് ഇവയൊക്കെ ദുര്‍മേദസ്സ് കുറക്കാന്‍ നല്ലതാണ്. ഇവയോടൊപ്പം ആഴ്ചയില്‍ ഒരു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക, ചുമന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, എണ്ണ, കൊഴുപ്പ് ഇവയൊക്കെ കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കാത്തവര്‍ ആഹാരത്തിന് മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഒരു മാസം കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങും. തുടര്‍ന്നും നല്ല ജീവിത ചിട്ടയില്‍ ജീവിച്ചാല്‍ വണ്ണം വെക്കില്ല. എന്നും നില നില്‍കുന്ന വണ്ണം കുറഞ്ഞ ശരീരം നേടാന്‍ ഇങ്ങിനെ കുറച്ചു നാളത്തേക്ക് വളരെ കഷ്ടപ്പെടണം.

ചിലര്‍ക്ക് എന്ത് ചെയ്താലും ആഹാരം കുറയ്ക്കാന്‍ സാധിക്കില്ല, ചിലര്‍ക് ഭക്ഷണം കുറച്ചാലും വ്യായാമമോ ജോലിയോ ചെയ്യാന്‍ മടിയാണ്. ഇങ്ങിനെ ഉള്ളവരാണ് ബെല്ടിന്റെയും, എണ്ണയുടെയും പുറകെ പോകുന്നത്. ചിലര്‍ക്ക് സമയം കുറവാണെന്ന് പറയും. വേണമെന്ന് വെച്ചാല്‍ എല്ലാവര്ക്കും സമയം ഉണ്ടാക്കാന്‍ പറ്റും. നമുക്കെല്ലാം ഇതിനൊക്കെ മാതൃകയാകുന്നത്‌, പണ്ട് ആഫ്രികന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (African National Congress - ANC ) പ്രസിഡന്റും സ്ഥാപകനും ആയിരുന്ന Dr നെല്സേന്‍ മണ്ടേല ആണ്. സമയം കിട്ടാത്തപ്പോള്‍ രാത്രിയിലും അദ്ദേഹം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. ദിവസം അര മണിക്കൂര്‍ എങ്കിലും ഉപയോഗിച്ചാല്‍ നമ്മുടെ ഉദ്ദേശിക്കുന്ന ഫലം കിട്ടും. മുടക്കം വരുത്തരുതെന്നു മാത്രം.

ബോഡി മാസ്സ് ഇന്ടെക്സ് (BMI )

BMI ഇടയ്ക്കിടയ്ക്ക് നോക്കുന്നത് നല്ലതാണ്. നമ്മുടെ ശരീര ഭാരത്തെ പൊക്കം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരാളുടെ BMI.

18 .5 നും 22 .9 നും ഇടയിലായിരിക്കണം BMI . അതില്‍ കുറയാനും കൂടാനും പാടില്ല.

ഗള്‍ഫു സുഹൃത്തുക്കളുടെ ശ്രദ്ദക്ക്

ഗള്‍ഫു നാടുകളിലെ ഭക്ഷണ രീതി ആരോഗ്യത്തിനു പ്രശ്നമാണ്. കാരണം നാരു (fibre ) കുറഞ്ഞ ഭക്ഷണമാണ് മിക്കവരും കഴിക്കുന്നത്‌. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഭക്ഷണമാണ് കൂടുതലും. കാരണം മത്സ്യം, മാംസം, മുട്ട എന്നിവയില്‍ നാരില്ല. അത് കൊണ്ട് പച്ചക്കറി, പഴം, അണ്ടിപ്പരിപ്പുകള്‍ ഇവയ്ക് പ്രാധാന്യം കൊടുക്കണം. നാരുകള്‍ ശരീരം തടിക്കാതിരിക്കാനും, വയറ്റിലെ പല അസുഖങ്ങളും കുറയാനും, ചിലതരം കാന്‍സറിനെ ചെറുക്കാനും നല്ലതാണ്. അതുകൊണ്ട് വില കൂടുതലാണെങ്കിലും മാംസവും മത്സ്യവും കുറച്ചുകൊണ്ട് പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക.

2 ) സൌന്ദര്യം എങ്ങിനെ നില നിര്‍ത്താം

സൌദര്യ വാര്‍ധക വസ്തുക്കളല്ല സൌദര്യം ഉണ്ടാകുന്നത്. പിന്നെ ചിലര്കൊരു ധാരണയുണ്ട് വെളുത്ത നിറം മാത്രമാണ് സൌന്ദര്യം എന്ന്. ആരോഗ്യം ഉള്ള ഒരു ശരീരത്തില്‍ സൌന്ദര്യം നില നില്കും.

ഒരു മനുഷ്യന്‍ നല്ല നിറവും സൌദര്യവും ഉണ്ടാകണമെങ്കില്‍ സ്വന്തം അമ്മ വിചാരിക്കണം. അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയും, സന്തോഷത്തോട് ഇരിക്കുകയും, നല്ലത് ചിന്തിക്കുകയും, വ്യായാമം ചെയുകയും ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞു നല്ല സൌദര്യവും ആരോഗ്യവും ഉള്ളതായിരിക്കും. ചുരുക്കത്തില്‍ സൌന്ദര്യവും ആരോഗ്യവും തുടങ്ങുന്നത് ഭ്രൂണത്തില്‍ തന്നെയാണ്. എല്ലാവര്ക്കും അത് സാധിച്ചില്ല എന്ന് വരാം. അങ്ങിനെ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ സൌന്ദര്യമോ ആരോഗ്യമോ കുറഞ്ഞെന്നു വരാം. ബാല്യത്തില്‍ കുട്ടികള്‍ സൌന്ദര്യത്തെ കുറിച്ച് ചിന്തിക്കാറില്ല. ‍ കൌമാരത്തിലാണ് അവര്‍ സൌന്ദര്യത്തെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആകാംഷ ഉള്ളവരാകുന്നത്. നിറവും സൌദര്യവും കുറവാണെങ്കില്‍ അത് കൂടുതല്‍ ദുഖിപ്പിക്കുന്നു. അപ്പോള്‍ എങ്ങിനെ സൌന്ദര്യം നേടാമെന്ന് ചിന്തിച്ചു തുടങ്ങുന്നു. സ്ത്രീകളാണ് സൌന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അപ്പോള്‍ സൌന്ദര്യ വര്‍ധക വസ്തുകളെകുറിച്ച് ആലോചിക്കുന്നു. പിന്നെ chemicals അടങ്ങിയ ക്രീമുകളുപയോഗിച്ചു തുടങ്ങുന്നു. വെയില്‍ കൊള്ളാതെ അഞ്ചാറു മാസം ഉപയോഗിച്ചാല്‍ അല്പം വ്യതാസം വന്നെന്നു വരാം. പക്ഷെ അത് നിര്‍ത്തിയാല്‍ വീണ്ടും പഴയ പടിയാകും. തന്നെയുമല്ല അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പെട്ടെന്ന് നാം അറിഞ്ഞെന്നും വരില്ല. "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന് പറഞ്ഞത് പോലെ ആയി എന്നും വരാം. എന്നാല്‍ മിനെരല്സ്, വൈടമിന്‍സ് എന്നിവ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിച്ചുണ്ടാകുന്ന നിറം പെട്ടെന്ന് മാറില്ല. തന്നെയുമല്ല അതില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിടുകള്‍ (Flavonoids ) നല്ല നിരോക്സീകാരി (antioxident ) കാന്‍സറിനെ പോലും പ്രധിരോധിക്കാന്‍ കഴിവുള്ളവയാണ്‌. ഫ്രീ രാഡികല്സ് (free radicals ) ഉണ്ടാക്കുന്ന പല പ്രശ്നങ്ങല്കും (aging process , degenerative sicknesses ) പഴങ്ങളും പച്ചക്കറികളും പരിഹാരമാര്‍ഗമാണ്. നടത്തം, ജോഗിംഗ് പോലുള്ള അഎരോബിക് വ്യായാമങ്ങളും സൌന്ദര്യം നില നിര്‍ത്താന്‍ നല്ലതാണ്. സൌന്ദര്യം നില നിര്‍ത്താന്‍ ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഉപവസിക്കുന്നവരുണ്ട്. പഴങ്ങള്‍ കഴിച്ചു കൊണ്ടുള്ളതാണ് എങ്കില്‍ നല്ലതാണ്. അല്ലെങ്കില്‍ ശരീരത്തിന്റെ ഉപാപചയ (metabolism ) പ്രവര്‍ത്തനങ്ങള്‍ തകരാര്‍ ആകാന്‍ സാധ്യത ഉണ്ട്. മനസ്സില്‍ നല്ല ചിന്ത വളര്‍ത്തുക, സന്തോഷത്തോടെ ഇരിക്കുക എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നതാണ്

Thursday, August 18, 2011

കൊളസ്ട്രോളിനെ അറിയുക

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

നല്ല വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു തടിച്ചിരിക്കുന്നു. പക്ഷെ തടി ഉള്ളത് കൊണ്ട് മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും ഉണ്ട്. വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും വെറുതെ ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ ഗ്ലിസരൈടും കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്കാന്. അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40 വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. LDL , HDL എന്ന രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.

എന്താണ് കൊളസ്ട്രോള്‍ ?

ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും ആണിതിന്റെ പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു. മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 - 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.

സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ - LDL (Low Density Lipoprotein)

സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.

സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ - HDL (High Density Lipoprotein)

സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍ രക്തകുഴലുകളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല. തന്നെയുമല്ല ഇത് LDL നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.

ട്രൈ ഗ്ലിസരൈട് (Triglycerides )

ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര കൂടിയതാണ് ട്രൈ ഗ്ലിസരൈട്. ഇതും ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL ന്റെ അതെ സ്വഭാവം കാണിക്കുന്നു. ഇത് കൂടുതലായാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.

കൊളസ്ട്രോളിന്റെ ഗുണങ്ങള്‍

നാഡീ സംപ്രേഷണം എന്ന ഒരു വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.

അളക്കുന്നതെങ്ങിനെ

കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍ ലാബില്‍ പോയി രക്തം കൊടുക്കുന്നു. നല്ല ലാബില്‍ മാത്രം ടെസ്റ്റ്‌ ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും. നോര്‍മല്‍, ‍ഹൈ നോര്‍മല്‍, അപകടം ഇങ്ങിനെയാണ്‌ അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.

ആവശ്യമുള്ള ലെവല് (mg യില്‍)

താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക;

കൊളസ്ട്രോള്‍ ഖടകങ്ങള്‍ - നോര്‍മല്‍ - ഹൈ നോര്‍മല്‍ - അപകടം

മൊത്തം അളവ് < 200 -- 200–240 -- >240
ട്രൈ ഗ്ലിസരൈട് < 150 -- 150–500 -- > 500
LDL < 130 -- 130–160 -- > 160
HDL > 50 -- 50–35 -- < 35


നാം ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസം, മുട്ട, മത്സ്യം, എണ്ണ, മദ്യം ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക് പേടിക്കാനില്ല. അല്ലെങ്കില്‍ കായിക അധ്വാനം ചെയ്യുന്നവര്കും പ്രശ്നമില്ല. കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്ട്രോള്‍ ഉണ്ടായിരിക്കും. പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു. ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല

Friday, May 27, 2011

അമിത രക്തസമ്മര്ദം - ഏറ്റവും വലിയ നിശ്ശബ്ദ കൊലയാളി

മെയ്‌ 17 “World Hypertension Day” ആയി അറിയപ്പെടുന്നു. പണ്ട് അമിത രക്ത സമ്മര്ധവും ഷുഗറും "പണക്കാരുടെ രോഗങ്ങള്‍" ആയിരുന്നു. ഇന്ന് അതൊക്കെ മാറി. ജീവിത രീതി മാറിയത് കൊണ്ടുതന്നെ ആണീ മാറ്റവും. വികസ്വര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപെടുന്നത്. AD 2025 ആകുമ്പോള്‍ ലോകത്ത് നൂറു കോടി ജനങ്ങളില്‍ കൂടുതല്‍ ഇതിനടിമകള്‍ ആകും എന്നാണ് ആസ്ട്രേലിയയിലെ George Institute for International Health എന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണമായ "Hypertension" എന്ന ജേര്‍ണലില്‍ പറയുന്നത്. അമേരിക്കന്‍ ജനതയില്‍ മുതിര്‍ന പൌരന്മാരില്‍ ഓരോ മൂന്ന് പേരില്‍ ഒരാള്‍ക് ഉയര്‍ന്ന രക്ത സമ്മര്ദം ഉണ്ടെന്നു, American Heart Institute പറയുന്നു. പ്രമേഹം പോലെ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ്‌ പ്രെഷര്‍ രോഗികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ഇന്ത്യയിലും ചൈനയിലും ആണ്. ജീവിത സമ്മര്ധമുള്ളവര്‍, അമിത വണ്ണം ഉള്ളവര്‍ ഇവരൊക്കെ 30 വയസ്സകുംബോഴേ BP പരിശോധിക്കന്നത് നല്ലതാണ്.

കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ bp ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ് നാം മനസ്സിലാക്കുന്നത്‌. ഇന്ത്യയില്‍ 20 കോടിയോളം ജനങ്ങള്‍ ഹൈ bp ഉള്ളവര്‍ ആണ്. പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്. അറിയുന്നവര്‍ തന്നെ 50 % പേര്‍ മാത്രമാണ് ചെക്ക് ചെയ്യാറുള്ളൂ. അവരില്‍ തന്നെ 35 % മാത്രമാണ് ചികിത്സിച്ചു നിയന്ത്രിക്കുന്നുല്ലു.


രക്ത സമ്മര്‍ദം രണ്ടു തരം

രക്ത സമ്മര്‍ദം പ്രൈമറി എന്നും സെകണ്ടരി എന്നും രണ്ടു തരമുണ്ട്. 95 % രക്ത സമ്മര്ധവും പ്രൈമറി (സാധാരണം) ആണ്. 5 % സെകണ്ടരി (അസാധാരണം) ആണ്. സെകണ്ടരി, ചില രോഗങ്ങളുടെ പാര്ശ്വഭലം ആയാനുണ്ടാകുന്നത്‌.


എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദം?

ഹൃദയത്തെ ഒരു പമ്പ് ഹൌസായി ഉപമിക്കുക. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് ചെയ്യപെടുമ്പോള്‍ രക്ത കുഴലിനുള്ളില്‍ അനുഭവപെടുന്ന സമ്മര്‍ദം ആണ് സിസ്ടോലിക് bp . ഇത് സാധാരണ 120 mm /hg ആണ്. രക്തം വീണ്ടും ഹൃദയത്തിലേക്ക് പോകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു അപ്പോള്‍ അവിടുത്തെ സമ്മര്‍ദം

ആണ് diastolic bp ഇത് സാധാരണ 80 mm /hg ആണ്. ഇങ്ങിനെ 120 / 80 mm /hg എന്ന നിലയാണ് സാധാരണ രക്ത സമ്മര്‍ദം. ഈ ലെവലില്‍ കൂടുതല്‍ ആയാല്‍ അതിനെ ഹൈ ബ്ലഡ്‌ പ്രഷര്‍ എന്ന് പറയുന്നു. 140 / 90 mm /hg വരെ ആയാല്‍ അതത്ര അപകടമല്ല. ഈ നിലയെ ഹൈ നോര്‍മല്‍ എന്ന് പറയുന്നു. അതിനും

മുകളില്‍ പോകുമ്പോള്‍ അത് ഉയര്‍ന്ന രക്ത സമ്മര്‍ദം എന്ന് പറയുന്നു.


രക്തത്തിന്റെ ചങ്ക്രമണം

ശ്വാസകോശത്തില്‍ നിന്നും ഒക്സിജെന്‍ സ്വീകരിച്ച രക്തം ശുദ്ധ രക്തമാണ്. അത് വന്നു ഹൃദയത്തില്‍ നിറയുകയും അയോര്‍ട എന്ന മഹാ ധമനി വഴി ശക്തമായി ശരീരകലകളിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. ഇത് ഓരോ പേശികളിലും ഉള്ള നേര്‍ത്ത രക്ത കുഴലുകള്‍ വഴി ശരീര കലകളില്‍ എത്തുന്നു. അവിടെ ആവശ്വതിനു ഓക്സിജനും, പോഷകങ്ങളും, ജലവും കൊടുത്ത ശേഷം, കലകളിലെ അഴുക്കു കലര്ന്ന രക്തതവുമായി വീണ്ടും ഹൃദയത്തിന്റെ ഇടതു അറയിലേക്ക് പോകുന്നു. അവിടെ നിന്നും കാര്‍ബണ്‍ ദൈഒക്സൈദ് സ്വീകരിച്ച അശുദ്ധ രക്തം വീണ്ടും ശ്വാസകോശത്തിലേക്ക് പോയി ഒക്സിജെന്‍ സ്വീകരിക്കുന്നു.


രക്ത സമ്മര്‍ദം ശ്രദ്ധിക്കാതിരുന്നാല്‍

ഞാന്‍ സാധാരണ ഏതെങ്കിലും അസുഖത്തിന് ഡോക്ടറിന്റെ അടുത്ത് പോകുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കുക പതിവാണ്. ഒരിക്കല്‍ ഡോക്ടറിന്റെ അടുത്ത് ചെന്നപ്പോള്‍ രക്ത സംമധര്തിന്റെ കാര്യം ചോദിക്കുകയുണ്ടായി. "സര്‍ രക്ത സമ്മര്‍ദം അല്പം ഉണ്ടെന്നുള്ള കാര്യം അറിയാമെന്നിരിക്കെ അത് നിയന്ത്രിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? ഡോക്ടര്‍ "ഒന്നും സംഭവിക്കില്ല, പക്ഷെ ഒരു പത്തു പന്ത്രണ്ടു വര്ഷം അങ്ങിനെ പോയാല്‍ രക്തക്കുഴല്‍ കട്ടിയാകുന്നു (എലസ്ടിസിടി) പിന്നെ അത് പൊട്ടന്‍ സാധ്യാതെ ഏറെയാണ്‌. ഇതാണ് സത്യം. ഇങ്ങനെ ഉണ്ടാകാതിരിക്കാനാണ് നാം ഇതൊക്കെ നിയന്ത്രിച്ചു നിര്തണ്ടത്. ഇത് കൂടുന്നത് പെട്ടെന്ന് നമ്മള്‍ അറിയാറില്ല, അല്പമെങ്കിലും അറിയുന്നത് 220 നു മുകളില്‍ എത്തുമ്പോള്‍ മാത്രമാണ്. അപ്പോള്‍ ഉണ്ടാകുന്ന തല കറക്കവും വേറെ വല്ല രോഗമാണെന്ന് കരുതി നാം അല്പം വിശ്രമിക്കുന്നു. അത് കുറയുന്നു. അങ്ങിനെ അപ്പോഴും നാം അതരിഞ്ഞെന്നു വരില്ല.



രക്ത സമ്മര്‍ദം അളക്കുന്ന വിധം

സ്മിഗ്മോ മനോമീറ്റെര്‍ എന്ന ഉപകരണം ആണ് bp അളക്കാന്‍ ഉപയോഗിക്കുന്നത്. ഇന്ന് പല രീതിയിലുള്ള ഡിജിറ്റല്‍ ഉപകരങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമെങ്കിലും സ്മിഗ്മോ മനോമീറ്റെര്‍ തന്നയാണ് കൂടുതല്‍ നല്ലത്. കൈമുട്ടിനു മുകളില്‍ റബ്ബര്‍ കഫിന്റെ ടേപ്പ് വെച്ച് ചുറ്റി മുറുക്കുന്നു.

പിന്നെ റബ്ബര്‍ കഫ് പ്രസ്‌ ചെയ്തു അതിനുള്ളിലേക്ക്‌ കുറേശെ വായു കയറ്റി വിടുന്നു. അപ്പോള്‍ മീടറിലെ രസം (mercury ) നില ഉയര്‍ന് വരുന്നു. ഈ സമയത്ത് പ്രഷര്‍ ഏറ്റവും കൂടി അവസാനം രക്ത ഓട്ടം പൂര്‍ണമായി നില്കുന്നു. ആ സമയത്ത് ഒരു മരവിപ്പ് അനുഭവപ്പെടും. ഈ സമയം mercury നില എത്ര മുകളിലാണോ ആ അളവാണ് ഉയര്‍ന്ന രക്ത സംമര്ധ (systolic bp ) നില. വീണ്ടും കഫിലെ വായു ഡോക്ടര്‍ കുറേശ്ശെ അയച്ചു വിടുന്നു. അപ്പോള്‍ "ഗ്ലഗ് ഗ്ലഗ്" എന്ന ഒരു ശബ്ദം കേള്കാനാകും. ഈ ശബ്ദം നില്‍കുമ്പോള്‍ രക്ത ഓട്ടം പൂര്‍ണമായി പുനരാരംഭിക്കുന്നു. ഈ പൊയന്റാണ് താഴ്ന്ന രക്ത സംമര്ധ (diastolic bp ) നില.


കാരണങ്ങള്‍

1 ) രക്ത കുഴലുകള്‍ സാധാരണ ഒരു റബ്ബര്‍ കുഴല്‍ പോലെയാണ്. പ്രഷര്‍ കൂടുമ്പോള്‍ അത് ആവശ്യത്തിനു വികസിക്കുകയും കുറയുമ്പോള്‍ സാധാരണ സാധാരണ എത്തുകയും ചെയ്യുന്നു. ഈ ഇലാസ്ടിസിടി നഷ്ടപ്പെടുമ്പോഴാണ് പ്രഷര്‍ ആവശ്യത്തില്‍ അധികം ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങുന്നത്. പിന്നെ ചില മനുഷ്യരില്‍ രക്ത കുഴലിനു പൊതുവേ ഇലാസ്ടിസിടി കുറവായിരിക്കും. ഇന്ത്യാക്കര്കും ആഫ്രികക്കാര്കും ഇത്തരത്തിലുള്ള രക്ത കുഴലാണ് ഉള്ളത്.

2 ) നമുക്ക് ദേഷ്യം, ദുഖം, ഉത്കണ്ട, ഭയം മുതലായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ചില ന്യുരോനുകള്‍ അദ്രീനാലിന്‍, നോര്‍ അദ്രീനാലിന്‍, ഡോപമിന്‍ തുടങ്ങിയ ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നെഞ്ചിടിപ്പ്, ആകാംഷ, വികാര വിക്ഷോപം പോലുള്ള വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം രക്ത സമ്മര്ധവും കൂട്ടുന്നു. 55 വയസിനു താഴെയുള്ളവര്‍ക് പ്രഷര്‍ ഉണ്ടാകുന്ന പ്രധാന കാരണം ഇതാണ്.

3 ) മേല്പറഞ്ഞ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ആകുമ്പോള്‍ അത് കിട്നിയെയും പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തില്‍ ആഹാരവും മറ്റും ദഹിച്ചതിനു ശേഷമുള്ള പഴ്വസ്തുക്കളും ജലവും ഉപയോഗിച്ചാണ് വൃക്കകള്‍ മൂത്രം ഉണ്ടാകുന്നത്. ഉയര്‍ന്ന bp കാരണം അങ്ങോട്ടുള്ള രക്ത ഓട്ടം കുറയുമ്പോള്‍ അവിടെ ആഞ്ചിയോ ടെന്‍സിന്‍, റെനിന്‍, ആള്ടോ സ്ടീരോണ്‍ മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവയുടെ സാന്നിധ്യം ഉപ്പിനെ അരിച്ചു കളയുന്ന വൃക്കയുടെ കഴിവിനെ കുറയ്ക്കുന്നു. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടക്കുന്നു. ഇത് പ്രഷര്‍ കൂടാന്‍ കാരണം ആകുന്നു.

4 ) ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ bp കൂടുന്നു. നാം ഉപ്പ് കൂടുതല്‍ കഴിക്കുമ്പോള്‍ (ഉപ്പ് - സോഡിയം ക്ലോരൈട്) അതിലെ സോഡിയം ആണ് പ്രശ്നക്കാരന്‍. കാരണം ഇവന്‍ ശരീരത്തിലെ പേശികളില്‍ കടക്കുമ്പോള്‍ കാത്സ്യത്തെ കൂടെ എപ്പോഴും കൊണ്ടുപോകുന്നു. കാത്സ്യം കാത്സ്യം പേശികളില്‍ കടന്നാല്‍ പേശികള്‍ മുറുകുന്നു. രക്ത കുഴലിന്റെ ഭിത്തികളിലെ പേശികളിലും ഇവയെത്തുന്നു. അതിന്റെ കൂടെ കൊളസ്ട്രോളും കൂടിയുണ്ടെങ്കില്‍ അതിലെ കൊഴുപ്പും കാല്‍സ്യത്തിന്റെ കൂടെ രക്ത കുഴലിന്റെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്നു. തലച്ചോറിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ ഇവയെത്തിയാല്‍ സ്വാഭാവികമായും അവയുടെ ഉള്‍വ്യാസം വീണ്ടും കുറയുകയും bp കൂടുമ്പോള്‍ രക്തക്കുഴല്‍ പൊട്ടി രക്ത സ്രാവം (hemorrhage ) അല്ലെങ്കില്‍ രക്തം കട്ടിപിടിച്ച് രക്തയോട്ടം നില്‍കുകയും (thrombosis ) ചെയ്യുന്നു. hemorrhage ആയാലും thrombosis ആയാലും, ശരീരത്തിന്റെ ഒരു ഭാഗം തളരുകയും സംസാരശേഷി നഷ്ടപെടുകയും ചെയ്യാം. ചെറുതായി രക്തസ്രാവം ഉണ്ടായാല്‍ ചിലപ്പോള്‍ നാം അറിഞ്ഞില്ലെന്നു വരാം. പക്ഷെ ഓര്മ ശക്തിയില്‍ കുറവുണ്ടാകും. അങ്ങിനെ ഒരു രോഗം പല രോഗങ്ങള്‍ക് കാരണം ആകുന്നു.

5 ) വ്യായാമമോ ജോലിയോ ചെയ്യാതിരുന്നാല്‍ . ഏതു രോഗത്തെ പോലെയും രക്ത സമ്മര്ധവും കൂടുന്നു. വ്യായാമം ചെയ്യാതിരുന്നാല്‍ ദുര്മേധസ്സും കൂടുന്നു. രക്തക്കുഴലിന്റെ ഭിത്തികളില്‍ കൊഴുപ്പും കാത്സ്യവും മറ്റും അടിഞ്ഞു കൂടുന്നു. കുഴലിന്റെ ഉള്‍വ്യാസം കുറയുകയും പ്രഷര്‍ കൂടുകയും ചെയ്യുന്നു.

6 ) ചില ഗര്‍ഭിണികളില്‍ 6 - 7 മാസം പ്രായമാകുമ്പോള്‍ പ്ലാസെന്ടയുമായി ബന്ധപ്പെട്ടു ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും അത് bp കൂടാന്‍ കാരണം ആകുകയും ചെയ്യുന്നു. പക്ഷെ ഇത് പ്രസവം കഴിയുമ്പോള്‍ നോര്‍മല്‍ ആകുന്നു.

7 ) ചില രോഗങ്ങളുടെ പാര്ശ്വ ഭലമായി സെകണ്ടരി രക്ത സമ്മര്ദം ഉണ്ടാകാറുണ്ട്. ഉദാ: വൃക്കയുടെ മുകളില്‍ പറ്റി പിടിച്ചിരിക്കുന്ന ഗ്രന്ധിയാണ് അദ്രീനല്‍ ഗ്രന്ഥി. ഇവയിലുണ്ടാകുന്ന കാന്‍സര്‍ bp കൂട്ടുന്നു.


നിയന്ത്രണ മാര്‍ഗങ്ങള്‍

1 ) ജീവിത രീതിയിലെ മാറ്റം ആണ് പ്രധാനമായും വേണ്ടത്.

2 ) 130 - 80 നും 139 -89 നും ഇടയില്‍ അല്ലെങ്കില്‍ 140 - 90 വരെ നില്കുന്നവര്ക് 30 മിനുട്ട് ഏരോബിക് വ്യായാമം (നടത്തം, ജോഗിംഗ് തുടങ്ങിയവ) ചെയ്‌താല്‍ മതി. വ്യായാമം ചെയ്യുമ്പോള്‍ ശീരത്തിലെ കൊഴുപ്പ് എരിഞ്ഞില്ലതാകുന്നു. വിയര്‍ത്തു ഉപ്പു വെളിയില്‍ പോകുന്നു.

3 ) ഉപ്പ് കുറയ്ക്കുക. അച്ചാര്, പപ്പടം, ഉപ്പിലിട്ടത്, ഉപ്പിട്ട മറ്റു ആഹാരങ്ങള്‍ ഇവ കുറയ്ക്കുക.

4 ) പച്ചകറികളും, പഴങ്ങളും ധാരാളം കഴിക്കുക.

5 ) ഇവകൊണ്ടൊന്നും കുറവില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു മരുന്ന് കഴിക്കുക. ജീവിത ചിട്ടകളിലൂടെ മൂന്നു പ്രാവശ്യം ചെക്ക് ചെയ്തതിനു ശേഷം കുറഞ്ഞില്ലെങ്കില് മാത്രമേ ഡോക്ടര്‍ മരുന്ന് കഴിക്കാന്‍ പറയുകയുള്ളൂ.

6 ) bp കൂടുതല്‍ ഉള്ളവര്‍ ജിമ്മില്‍ പോകരുതേ. ജിമ്മില്‍ പോകണമെങ്കില്‍ ഡോക്ടറോട് ചോദിച്ചു മാത്രം പോകുക.

7 ) വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.

8 ) വ്യായാമം ചെയ്‌താല്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.

9 ) Relaxation techniques ശീലിക്കുക, തമാശ പറയുക, കേള്കുക, പാടുക, പാട്ട് കേള്കുക, സോഷ്യല്‍ അക്ടിവിടിയില്‍ പങ്കെടുക്കുക, പ്രാണായാമം ചെയ്യുക, ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പെടുക, തുടങ്ങിയവ പ്രഷര്‍ കുറയാന്‍ സഹായിക്കും.

10 ) രക്ത സമ്മര്‍ദം മനസിലാകണമെങ്കില്‍ അത് അളന്നു നോക്കുക മാത്രമാണ് വഴി. അത് കൊണ്ടാണ് ഇതും നിശബ്ദ കൊലയാളി ആണെന്ന് പറയുന്നത്.

11) പുകവലിയും, മദ്യപാനവും നിര്‍ത്തുക.

പ്രമേഹം - ഒരു നിശബ്ദ കൊലയാളി


കഴിഞ്ഞ കുറെ നാളുകള്‍ വരെ ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം ഇന്ത്യ ആയിരുന്നു എന്ന് പറയാം. പക്ഷെ ഇപ്പോള്‍ New England Journal of Medicine എന്ന പ്രസിദ്ധീകരണം ഒരു സര്‍വ്വേ നടത്തിയതില്‍ ഇന്ന് ചൈനയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് മനസിലായി. ചൈനയില്‍ ഏകദേശം പത്തു കോടി ജനങ്ങള്‍ ഇതിനടിമയാണ്. പതിനഞ്ചു കോടിയോളം ജനങ്ങള്‍ക് പ്രമേഹം വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ പഴയ കണക്കിന് അഞ്ചു കോടി മാത്രമേ ഉള്ളു. ഇപ്പോള്‍ അല്പം കൂടി കൂടിയെങ്കിലും ചൈനയുടെ അത്രയും ഇല്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും. അറിയാതെ ശരീരത്തില്‍ ഉണ്ടാകുന്നത് കൊണ്ടും പല രോഗങ്ങള്കും അത് കാരണമാകുന്നത് കൊണ്ടുമാണ് അതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ചൈനക്കാര്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഒരു പുതിയ ആരോഗ്യ മുദ്രാവാക്യം ഇറക്കി "കൂടുതല്‍ നടക്കുക, കുറച്ചു കഴിക്കുക".
തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവിത ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റിയെടുക്കാം. ജീവിത ശൈലി ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുകയുമില്ല. ഇന്ന് നാട്ടില്‍ പ്രമേഹതിനോപ്പം കൊളസ്ട്രോളും രക്തസമര്ധവും ഉള്ളവര്‍ ധാരാളമാണ്.

എന്താണീ പ്രമേഹം?

ആമാശയതിന്റെയും വന്കുടലിന്റെയും സൈഡിലായി പറ്റിപിടിച്ചിരിക്കുന്ന ആറിഞ്ചു നീളമുള്ള ഒരു ഗ്രന്ധിയാണ് പാന്‍ക്രിയാസ് അല്ലെങ്കില്‍ ആഗ്നേയ ഗ്രന്ഥി. ശരീരത്തില്‍ അനേകം ഹോര്‍മോണുകള്‍ ഉണ്ടല്ലോ. അവയില്‍ ഒരു പ്രധാന ഹോര്മോനാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ആണിത് നിര്‍മിക്കുന്നത്. ദഹനരസം നിര്‍മിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മം എങ്കിലും, പാന്‍ക്രിയാസിന്റെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്സിലെ ബീറ്റാ കോശങ്ങള്‍
ഇന്‍സുലിന്‍ ആണ് നിര്‍മിക്കുന്നത്. ആഹാരത്തിലെ പഞ്ചസാരയെ ശരീരത്തിന് ജോലി ചെയ്യാന്‍ പാകത്തില്‍ ഊര്‍ജമാക്കി മാറ്റുകയാണ് ഇന്‍സുലിന്റെ ധര്‍മം. കഴിക്കുന്ന ആഹാരത്തിലെ പഞ്ചസാരയെ ഗ്ലുകോസാക്കി മാറ്റി ശരീര കലകളില്‍ സൂക്ഷിക്കുന്നു. ഇതിനു ഇന്‍സുലിന്‍ കൂടിയേ തീരു. ജോലി ചെയ്യുമ്പോള്‍ ശരീരകളിലെ ഗ്ലൂകോസ് ഊര്‍ജമായി മാറുന്നു. രക്തത്തിലൂടെയാനല്ലോ ഗ്ലോകോസ് ശരീരകലകളില്‍ എത്തുന്നത്‌. ഇന്‍സുലിന്‍ ഈ ഗ്ളുകോസിനെയും വഹിച്ചുകൊണ്ട് രക്തത്തിലൂടെ ശരീര കലകളില്‍ എത്തുമ്പോള്‍, കലകളില്‍ ഗ്ലുകൊസിന്റെ അളവ് കുറവായിരിക്കണം. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നാം ജോലിചെയ്തോ വ്യായാമം ചെയ്തോ അവ ഉപയോഗിച്ചിരിക്കണം. അല്ലെങ്കിലോ ഈ ഗ്ലുകോസ് രക്തത്തില്‍ കൂടികൊണ്ടിരിക്കും. പാന്ക്രിയാസിനു ജോലിഭാരവും കൂടുന്നു. അങ്ങിനെ ഒന്നുകില്‍ പാന്ക്രിയാസിനു ജോലി കൂടി കേടാവുകയോ അതിന്റെ കപാസിടി കുറയുകയോ ചെയ്യുന്നു. കലകളില്‍ പ്രവേശിക്കാന്‍ പറ്റാതെ ഗ്ലുകോസ് രക്തത്തില്‍ കെട്ടികിടക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത ഗ്ലുകോസ് സ്വാഭാവികമായി വെളിയില്‍ പോകണമല്ലോ. അപ്പോള്‍ ഈ രക്തത്തിനെ കിഡ്നി അരിച്ചെടുത്ത്‌ മൂത്രമാക്കി മാറുമ്പോള്‍ സ്വാഭാവികമായി ഗ്ലൂകോസും വെളിയില്‍ വരുന്നു. ഇതാണ് പ്രമേഹം എന്ന അവസ്ഥ. ഇങ്ങിനെ തുടരുമ്പോള്‍ ആദ്യമാദ്യം ഒന്നും അറിയില്ല പിന്നെ പിന്നെ പാന്ക്രിയാസിനു ഇന്‍സുലിന്‍ നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ അല്ലെങ്കില്‍ അതിന്റെ കഴിവ് കുറയുമ്പോള്‍ കലകള്‍ക് ഗ്ലൂകോസ് കിട്ടില്ല. ഊര്‍ജ ദായകമായ ഗ്ലുകോസ് കിട്ടിയില്ലെങ്കില്‍ എങ്ങിനെ ജോലി ചെയ്യും. ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നുന്ടെങ്കിലും അത് കൊണ്ടുപോകണ്ട ഇന്‍സുലിന്‍ രക്തത്തിലില്ലല്ലോ. എങ്ങിനെ ക്ഷീണം മാറും?. ക്ഷീണം മാറാന്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നു. എത്ര കഴിച്ചാലും അത് ശരീരത്തിന് പ്രയോജനപെടുതാന്‍ ആവില്ലെങ്കിലോ എന്ത് ഗുണം?. കാരണം ഇന്‍സുലിന്‍ രക്തത്തില്‍ ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇന്‍സുലിന്‍ ഗുളികയോ കുത്തി വെയ്പോ എടുത്തു കൃത്രിമമായി ‍ ശരീരത്തിന് കൊടുക്കുന്നത്. അപ്പോള്‍ മുതല്‍ ശരീരത്തിന് ആഹാരം പ്രയോജനപെടുത്താന്‍ സാധിക്കുന്നു. ജോലിയോ വ്യായാമമോ ചെയ്യാതെ ഇരിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കുന്നു? നിറഞ്ഞകുടത്തില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ അത് പുറത്തു പോകുമല്ലോ. നിറച്ച കുടത്തിലെ വെള്ളം ഉപയോഗിക്കുക, അപ്പോള്‍ ആ വെള്ളം നഷ്ടമാകാതെ വീണ്ടും വേറെ വെള്ളം ഉപയോഗിക്കാമല്ലോ.

സാധാരണയായി ഇരുപതിനും അറുപതിനും പ്രായത്തിനു ഇടയിലാണ് ഇവയുണ്ടാകുന്നത്. ചുരുക്കമായി ഇരുപതിന് മുമ്പിലും അറുപതിനു ശേഷവും ഉണ്കാട്കാറുണ്ട്. രണ്ടു തരം പ്രമേഹം (diabetes mellitus) ഉണ്ട് പ്രൈമറി യും സെകണ്ടരി യും. പ്രൈമറി യെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ടൈപ്പ് - 1 , ടൈപ്പ് - 2 എന്ന രണ്ടു തരം.

പ്രൈമറി പ്രമേഹം
ടൈപ്പ് - 1
യാതൊരു കാരണവും കൂടാതെ ഉണ്ടാകുന്നതാണിത്. കുട്ടികല്കുണ്ടാകുന്നത് ഇതാണ്. 40 വയസിനുള്ളില്‍ ഇതുണ്ടാകുന്നു. പാന്‍ക്രിയാസിലെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്‍സ്‌ എന്ന ഭാഗത്ത്‌ ബീറ്റാ കോശങ്ങള്‍ ആണ് ഇന്‍സുലിന്‍ ഉണ്ടാകുന്നത്. ചിലരില്‍ ആ കോശങ്ങള്‍ ജന്മനാല്‍ തന്നെ അല്ലെങ്കില്‍ മറ്റെന്തിലും
കാരണത്താല്‍ നശിച്ചു പോകുന്നു. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ അല്പം പോലും കാണില്ല. പാരമ്പര്യവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇങ്ങിനെയുള്ളവര്‍ ഇന്‍ജെക്ഷന്‍ എടുക്കെണ്ടിവരുന്നു. 10 % - 15 % ആളുകള്‍ക് മാത്രമാണ് ഇവയുള്ളത്.
ടൈപ്പ് - 2
90 % പ്രമേഹവും ഇതില്‍ പെടുന്നു. ഇതിനെയാണ് ജീവിത ശൈലീ രോഗം എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഇന്‍സുലിന്‍ ഇല്ലാതാകുകയോ പാന്‍ക്രിയാസിന്റെ ശക്തി ക്ഷയിക്കുകയോ ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം ഉണ്ടാകുമല്ലോ.
ഇന്‍സുലിന്‍ ഉത്പാദനം കുറയുമല്ലോ.

പിന്നെ ഒരെണ്ണം ഉണ്ടാകുന്നത് ഗര്‍ഭിണികളിലെ പ്രമേഹം ആണ്. ആ സമയം കഴിഞ്ഞു മാറി എന്ന് വരാം.

സെകണ്ടരി പ്രമേഹം

ഇത് പല വിധ രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ വഴി പാന്ക്രയാസിനു കേടു വന്നു ഉണ്ടാകുന്നതാണ്.

ലക്ഷണങ്ങള്‍

ഒരു സുപ്രഭാതത്തില്‍ നമുക്ക് തോന്നുന്നു ഭയങ്കര ക്ഷീണം, ദാഹം, വിശപ്പ്, ഒന്നിനും ഉന്മേഷം ഇല്ല, കൂടുതല്‍ മൂത്രം ഒഴിക്കുക, എത്ര കഴിച്ചാലും പിന്നെയും വിശപ്പും ക്ഷീണവും. ഇവ കണ്ടാല്‍ ഉറപ്പായി ഇത് പ്രമേഹം തന്നെ. ഉടനെ ഡോക്ടറിന്റെ അടുത്ത് പോകണം. ചില ജീവിത, ഭക്ഷണ ചിട്ടകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ആദ്യത്തെ ഉദ്യമം ഭലിച്ചില്ല എങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടി ചിട്ടകള്‍ ക്രമീകരിക്കുന്നു, അതായതു മധുരം കുറയ്ക്കുക, കൂടുതല്‍ വ്യായായം ചെയ്യുക അങ്ങിനെ പലതും. ഇതും ഫലിച്ചില്ല എങ്കില്‍ മരുന്ന് തുടങ്ങാന്‍ പറയും. പിന്നെ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കണം. പണ്ടൊക്കെ പ്രമേഹവും രക്തസമര്ധവും ഒക്കെ പണക്കാരുടെ മാത്രം രോഗങ്ങളായിരുന്നു. ഇന്ന് പക്ഷെ പണക്കാരന്‍ പാവങ്ങള്‍ അങ്ങിനെയൊന്നുമില്ല. കാരണം എല്ലാ ജോലികള്കും യന്ത്രങ്ങളും, യാത്രക്ക് വാഹനങ്ങളും പഴയതിലും കൂടുതല്‍ ഇന്നുണ്ട്. പിന്നെ നടക്കാന്‍ മടി, ജോലി ചെയ്യാന്‍ മടി, ഭക്ഷണമാണേല്‍ ഏറ്റവും നല്ലതും നിറയെ മാംസ്യവും അന്നജവും ഉള്ളതും വേണം, ചിലര്‍ക് മധുരം കൂടുതല്‍ ഇഷ്ടമാണ്. ചിലര്‍ക് എരിവാണ് ഇഷ്ടം (രണ്ടും കൂടുതലായാല്‍ ശരീരത്തിന് ദോഷം ആണ്). പാരമ്പര്യവും ഒരു കാരണം ആണ്. മദ്യം കഴിക്കുന്നവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചില്ല എങ്കില്‍ പ്രശ്നമായതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നു. അതും പ്രമേഹതിലേക് നയിക്കുന്ന കാരണമാണ്. പ്രമേഹത്തെ കുറിചെല്ലാവരും കേട്ടിടുന്ടെങ്കിലും അതെന്താണെന്നോ അത് ശരീരത്തില്‍ എങ്ങിനെ ഉണ്ടാകുന്നു, കാരങ്ങങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം എല്ലാവര്കുമറിയാമോ എന്ന് തോന്നുന്നില്ല. പ്രമേഹം ആഹാരത്തിനു മുമ്പ് 100 mg/dl നും ആഹാരത്തിന് ശേഷം 140 mg/dl നും താഴെ നിന്നാല്‍ അത് നോര്‍മല്‍ എന്ന് പറയുന്നു. പരിശോധനയില്‍ ആഹാരത്തിന് ശേഷം 180 mg/dl നു മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നു മനസിലാക്കാം. കൂടുതലായാല്‍ മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൊണ്ട് നോര്‍മല്‍ നിലയില്‍ നിര്‍ത്തണം. മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൃത്യമായി കൊണ്ടുപോയില്ലെങ്കില്‍ ഒന്നുകില്‍ ഷുഗര്‍ വളരെ കൂടും (ഹൈപര്‍ ഗ്ലൈസീമിയ) അല്ലെങ്കില്‍ വളരെ കുറയും(ഹൈപോ ഗ്ലൈസീമിയ). രണ്ടു വന്നാലും ശരീരം തളര്‍ന് താഴെ വീഴും, വളരെ ചുരുക്കമായി diabetic കോമ എന്ന ഒരു അവസ്ഥയും ഉണ്ടാകാം.

കാരണങ്ങള്‍
1 . ജോലിയോ വ്യായാമമോ ചെയ്യാതിരിക്കുക.
2 . പാരമ്പര്യം (അച്ഛനും അമ്മയ്ക്കും രോഗമുന്ടെനില്‍ രോഗസാധ്യത 90 % - 100 % വരെ, ആര്കെങ്കിലും ഒരാള്കുന്ടെങ്കില്‍ 75 %)
3 . മധുരം, മാംസ്യം, അന്നജം ഇവ ധാരാളം കഴിക്കുക
4 . അച്ഛനോ അമ്മക്കോ രണ്ടുപേര്‍കുമോ ബന്ധുകള്കോ രോഗമുണ്ടയിരിക്കുക
5 . സ്ഥിരമായ മദ്യപാനം, പുകവലി
6 . പാന്‍ക്രിയാസിന്റെ കേടുകള്‍
7 . പൊന്നതടിയും കുടവയറും - ഇത് വലിയ പ്രശ്നമാണ്.
മുകളില്‍ പറഞ്ഞവ പലതും കാരണമാകുമെങ്കിലും. പ്രധാനമായി മേയ്യനങ്ങാത്ത ജീവിതമാണ് പ്രശ്നക്കാരന്‍.

നിവാരണ മാര്‍ഗങ്ങള്‍
1 . ജോലിയോ വ്യായാമമോ സ്ഥിരമായി ചെയ്യുക, നടപ്പാനെന്കിലും കുറഞ്ഞത്‌ മുപതു മിനിറ്റു മുതല്‍ ഒരുമണിക്കൂര്‍ വരെ നടക്കുക.
പ്രായമായവര്‍ക് പറ്റിയ വ്യായാമമാണ് നടപ്പ്.
2 . പാരമ്പര്യം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ വ്യായാമം ശീലമാക്കു.
3 . മധുരം, മാംസ്യം, അന്നജം ഇവ കുറച്ചു കഴിക്കുക.
4 . മദ്യപാനം, പുകവലി ഇവ നിര്‍ത്തുക
5 . പൊന്നതടിയും കുടവയറും കുറക്കുക

മുകളില്‍ പറഞ്ഞവ പലതും പലര്ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കാര്യം എല്ലാവര്ക്കും ചെയ്യാം. മധുരം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മാംസം കഴിക്കുകയോ എന്ത് തന്നെ ചെയ്താലും കഠിനമായി അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക, നന്നായി വിയര്കണം (യോഗ ചെയ്യുന്നത് നല്ലതാണെങ്കിലും അതിനു പല പോരായ്മകളും ഉണ്ട് എന്ന് പല ഡോക്ടര്‍മാരും പറയുന്നു.) എഇരൊബിക് വ്യായാമമാനെങ്കിലും അത് ചെയ്തു വിയര്കുന്നത് നല്ലതാണു. രാവിലെ ഒരു മണിക്കൂര്‍ സ്പീഡില്‍ നടക്കുക. പാവയ്ക്കാ, കൂവളം, നെല്ലിക്ക, ഉലുവ ഇങ്ങിനെയുള്ളവ ധാരാളം ഉപയോഗിക്കുക. മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാം.

പ്രമേഹം രോഗങ്ങള്‍ക് ഹേതു ആകുന്നു.

പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍(neurons ), കിഡ്നി ഇവയാണ്.

ഹൃദയം - രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്‍ ഗ്ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും.
ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക് കനം കൂടും. അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. ഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ് എന്ന് പറയുന്നു. അത് രക്തസമര്ധതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്‍ അതിനെ cardiio mayopathy എന്ന് പറയുന്നു.

കണ്ണ് - കണ്ണിന്റെ പിന്നിലെ രെടിന (retina ) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍ ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് ഈ രക്തകുഴലുകലാണ്. പ്രമേഹം മൂലം ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. രെടിനക്ക് വേണുന്ന പോഷണങ്ങള്‍ കിട്ടാതെ പോകുന്നു. ഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy ) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.

ഞരമ്പുകള്‍ - ഇന്‍സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons ) എത്താന്‍ വൈകുന്നു. ഞരമ്പുകള് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു. രണ്ടുതരം നുറോപതി ആണുള്ളത് symetric ഉം asymetric ഉം

Symetric - ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous,
sensory നുരോപതിയില്‍ ‍ തലച്ചോറില്‍ നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു
മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു

Assymetric – ഇതില്‍ ഒന്ന് കേന്ദ്ര നാടീ വ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.

പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്‍ മുറിവുണ്ടായാല്‍ അറിയാത്തതും അതുണങ്ങാന്‍ സമയം എടുക്കുന്നതും ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.

വൃക്കകള്‍ ‍ - ഇതിനു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു. കിട്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍
ധാരാളം ഗ്ലോമരസുകള്‍ എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ ) അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ എന്ന് പറയുന്നു. വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത് തുടര്നാല്‍ ഗ്ലോമരസുകള്‍
കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്നി പൂര്‍ണമായി കേടായി കിഡ്നി മാറ്റി വെയ്കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും.

പ്രതീക്ഷയുടെ തിരിനാളം

നമ്മുടെ പ്രമേഹമുള്ള സഹോദരങ്ങള്‍ക് പ്രതീക്ഷക്ക് വകയുള്ളത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ്. ജീനോതെരാപ്പി, വാക്സിന്‍ ഇവ വികസിച്ചു കൊണ്ടിരിക്കയാണ്. ഇവ വിജയിച്ചാല്‍ പ്രമേഹവും ഒരു തീരാ ശാപമാല്ലതാകും. ഇവ നമ്മുടെ വരും തലമുറക്കെങ്കിലും പ്രയോജനപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.