Thursday, December 8, 2011

വയസ്സായാലും യുവാവായിരിക്കാന്‍

“Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും നമ്മുടെ സമൂഹം ആരോഗ്യകാര്യത്തില്‍ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വരുന്നത് ഏതെങ്കിലും രോഗം വരുമ്പോള്‍ മാത്രമാണ്. എല്ലാവര്ക്കും ആരോഗ്യം എന്നത് ഒരു സങ്കല്പ സ്വര്‍ഗം മാത്രമാണെങ്കിലും, കുറച്ചു ശ്രദ്ധിച്ചാല്‍, എല്ലാവര്ക്കും ശരീരത്തിനും മനസ്സിനും ആരോഗ്യം ഒരു പരിധി വരെ നേടാന്‍ സാധിക്കും. നമ്മുടെ വയസ്സ് മുന്നോട്ടു പോകുന്നത് തന്നെ ഓക്സീകരണം (oxidation ) എന്ന പ്രതിഭാസം മൂലമാണ്. സ്വതന്ത്ര രാഡിക്കല്സ് (free raadicals ) കൂടുന്നത് അതിനു പ്രോത്സാഹനം ആകുന്നു. മിതമായെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക് പ്രതിരോധ ശക്തിയും കൂടിയിരിക്കും.

നമ്മുടെ സമൂഹത്തില്‍ നാല് വിഭാഗം മനുഷ്യരുണ്ട്‌.
1 ) ശരീരം വണ്ണം വെയ്ക്കാന്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍,
2 ) ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ എന്തെങ്കിലും വ്യായാമം ചെയ്യുന്നവര്‍,
3 ) സാധാരണ ഐറോബിക് ഉള്‍പെടെ ഉള്ള വ്യായാമം ചെയ്യുന്നവര്‍.
4 ) ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍.


വയസ്സ് 90 ആയാലും ചെയ്യാവുന്ന രീതിയിലുള്ള ഐറോബിക് വ്യായാമം ആണ് എപ്പോഴും നല്ലത്. ജിമ്മില്‍ പോയി കിട്ടുന്ന മസിലുകള്‍ എപ്പോഴും നില നിര്ത്താന്‍, എല്ലാ പ്രായത്തിലും ജിമ്മില്‍ പോകാന്‍ പറ്റുമോ?. ശരാശരി 85 വയസു വരെ ആയുസ്സുള്ള, ആയുസ്സിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള ജപ്പാനിലെ ഒക്കിനാവന്‍ ജനത (People living in Okinawa island ) ഒരിക്കലും ജിമ്മില്‍ പോകാറില്ല. 90 വസ്സിലും ആരോഗ്യത്തോടെ രോഗമില്ലാതെ അവര്‍ ജീവിക്കുന്നു. പക്ഷെ അവരുടെ വ്യായാമം എന്നുള്ളത് അവരുടെ ജീവിതം തന്നെ ആണ്. ഐറോബിക്, കരാട്ടെ, അധ്വാനം ഇവയൊക്കെ തന്നെ അവരുടെ വ്യായാമം. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ അവര്ക് പ്രത്യേകിച്ച് വ്യായാമം ചെയ്യണ്ട ആവശ്വം ഇല്ല.


ചിലര്‍ രോഗങ്ങള്‍ വരുമ്പോള്‍ മാത്രം രോഗത്തെ കുറിച്ച് ചിന്തിക്കുകയും, അത് നിയന്ത്രിക്കാന്‍ നിവൃത്തിയില്ല എന്ന് വരുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ ആണ്. അത്രയും കാലം വ്യായാമം ചെയ്യുകയോ ഭക്ഷണം മിതമാക്കുകയോ ചെയ്യില്ല.


നമ്മുടെ നാട്ടില്‍ മുകളില്‍ പറഞ്ഞ നാല് തരക്കാരും ഉണ്ട്. 80 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ ശരാശരി ആയുസ്സ് 65 വയസ്സ് ആണ്. എല്ലാവരും ഭക്ഷണം വെജ് ആകണം എങ്കിലേ രോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവര്‍ ആണ്. വെജ് ഭക്ഷണം നല്ലതാണ്. പക്ഷെ ചുമന്ന മാംസം ഒഴിവാക്കി ചിക്കന്‍, മീന്‍ ഇവ വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല. വെജ് തന്നെ കഴിച്ചാലേ രോഗം ഇല്ലതാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണു.


ഞങ്ങളുടെ നാട്ടിലെ ഒരു അച്ചായന്റെ കാര്യം ഓര്മ വരുന്നു. അച്ചായന്‍ മെലിഞ്ഞ ശരീരമുള്ള ആളാണ്‌. ഒരിക്കല്‍ ആ അച്ചായന്‍ അല്പം വിശ്രമിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു


അച്ചായന് എത്ര വയസ്സായി ?
വയസ്സ് എഴുപത്തിരണ്ട് - അച്ചായന്‍
എന്താ ജോലി ? ഞാന്‍
കൂലി വേല, അല്ലാതെന്താ - അച്ചായന്‍
ഭക്ഷണം? - ഞാന്‍
തിരിഞ്ഞു കടിക്കാത്ത എല്ലാം കഴിക്കും - അച്ചായന്‍
രോഗം വല്ലതും ഉണ്ടോ? - ഞാന്‍
ഇന്ന് വരെ ഇല്ല - അച്ചായന്‍
ഈ അച്ചായന്‍ ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്‍ ആണ്.


കൃത്രിമമായി തലമുടി കറപ്പിച്ചു, facial മുതലായവ ചെയ്തു ചെറുപ്പം ആയി നടക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു രക്ഷിച്ചു വയസ്സായാലും ചെറുപ്പമായി ഇരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. free radicals , oxidation ഇവയില്‍ നിന്ന് രക്ഷപെടാന്‍ വ്യായാമം, മിതവും കൃത്യവും ആയ നല്ല ഭക്ഷണം ഇവ വഴി നേടാന്‍ നമുക്ക് പരിശ്രമിക്കാം.

4 comments:

  1. 5 മിനിറ്റ് കയറി നിന്നാല്‍ 5 കിലോമീറ്റര്‍ ഓടുന്ന ഗുണം കിട്ടുമെന്നെ അവകാശവാദത്തോടെ ലെഗ് വൈബ്രേറ്ററുകള്‍ വിപണിയില്‍ ലഭ്യമാണല്ലോ.ഈ തട്ടിപ്പ് യന്ത്രങ്ങളെ പറ്റി ഒരു പോസ്റ്റിടമോ

    ReplyDelete
  2. Ok sir. My next blog will be about those types of machines.

    Thanks for your comments.

    ReplyDelete
  3. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു നന്ദി

    ReplyDelete
  4. Dear Shahid,

    Thank you for reading and comment.
    Thank you for your link. I will visit.

    ReplyDelete