Tuesday, August 21, 2012

കമ്പ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ - ഇവയുടെ ഉപയോഗവും നമ്മുടെ ആരോഗ്യവും - II

മൊബൈല്‍ ഫോണ്‍ വികിരണങ്ങള്‍ (mobile phone radiations )

ഇന്ന് നാം നിത്യം ഉപയോഗിക്കുന്ന പലവസ്തുക്കളിലും വികിരണ പ്രസരണങ്ങള്‍ ഉണ്ട്. അതൊരു വൈദ്യുത മണ്ഡലം തന്നെയാണ്.  വൈദ്യുത  മണ്ഡലം നമുക്ക് പല കാര്യങ്ങള്ക്ക് ഉപയോഗപ്രദവും ആണ്. ഭൂമിയിലും പ്രപഞ്ചം മുഴുവനും അത് നിറഞ്ഞിരിക്കുന്നു. നമ്മുടെ ഭൂമിയുടെ അകക്കാമ്പ് ഭൂമിയിലെ ഏറ്റവും വലിയ കാന്തമാണ്. കാന്തവും വൈദ്യുതിയും കലര്ന്ന വികിരണങ്ങള്‍ നമുക്ക് ചുറ്റും എപ്പോഴും ഉണ്ട്. പക്ഷെ നമുക്കത് ശരീരത്തിന് ദോഷം ചെയ്യുന്നില്ല. അത് നമ്മുടെ ഉള്ളിലും ഉണ്ട്. പക്ഷെ ഉള്ളിലെ വൈദ്യുതി വേണ്ട വിധത്തില്‍ അല്ല നടക്കുന്നെങ്കില്‍ ശാരീരികവും മാനസികവും ആയ അസുഖങ്ങളുടെ കാരണങ്ങളില്‍ ഒന്നായിത്തീരുകയും  ചെയ്യുന്നു. ഇന്നത്തെ ലോകത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒന്നായി തീര്നിരിക്കുന്നു. കാരണം അത്രയും വിവര സാങ്കേതികത്വം ആനവായില്‍. പക്ഷെ ഇതിന്റെ അമിതസമയ ഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനെകുറിച്ച് പറയുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ രക്തനാഡി സംബധമായ  കാര്യങ്ങള്‍ അല്പം മനസിലാക്കുന്നത്നല്ലതാണ്.

രക്ത ചംക്രമണം (blood  circulation)

രക്തം ശരീരത്തില്‍ മജ്ജയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് ഇന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അഞ്ചു മാസം വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ
രക്തം, കരള്‍, യോക് സാക്ക് (yolk sac ) എന്നിവയില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനു ശേഷം പ്രായപൂര്‍ത്തിയാകുന്നത്  വരെ എല്ലാ അസ്ഥിമജ്ജകളില്‍ നിന്നും, പിന്നെ പ്രായമാകുമ്പോള്‍ ഇടുപ്പെല്ല്, വാരിയെല്ല്, തലയോട്ടി, ഉരോസ്തി  തിടങ്ങിയവയില്‍ നിന്നും ആണുണ്ടാകുന്നത്. പ്ലാസ്മ എന്ന ജലത്തില്‍ മുങ്ങിയാണ് രക്താണുക്കള്‍ ശരീരത്തില്‍ കറങ്ങുന്നത്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം ഉണ്ട് അതില്‍ മൂന്നു ലിറ്റര്‍ പ്ലാസ്മ ആണ്. രണ്ടു ലിറ്റര്‍ രക്താണുക്കളും. ഇവയാണ് ഓക്സിജനും, പോഷണങ്ങളും ശരീര കോശങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അതിനുള്ള ശരിയായ മര്‍ദ്ദത്തില്‍ രക്തം ഒഴികുക്കൊണ്ടിരിക്കണം. മര്‍ദ്ദം കൂടാനും കുറയാനും പാടില്ല.

നാഡീവ്യവസ്ഥ (nervous system )

നമുക്ക് കേന്ദ്ര നാഡീവ്യവസ്ഥസ്വതന്ത്ര നാഡീവ്യവസ്ഥ ഇങ്ങിനെ രണ്ടെണ്ണം ഉണ്ട്ഏതു സംവേദനവും (സ്പര്ശനം, രുചി, കേള്വി, കാഴ്ച, വേദന) നാഡികള്‍ വഴിയാണ് തലച്ചോറില്‍ എത്തുന്നത്‌. അതുകൊണ്ട് രക്ത ചംക്രമനത്തിനും നാഡീ സംവേദനത്തിനും തുല്യ പ്രാധാന്യമാണ് ശരീരത്തിലുള്ളത്. കോടിക്കണക്കിനു നാഡീ കോശങ്ങളാണ് ഇവ പൂര്ത്തിയാക്കുന്നത്.  ശരീരത്തില്‍ ജൈവ രാസ വൈദ്യുത തരന്ഗങ്ങളുടെ സംപ്രേഷണം (transmission )
വഴിയാണ്  ഇതെല്ലാം നടത്തുന്നത്. നാഡീസംപ്രേഷണം നടക്കുന്നില്ല എങ്കില്‍ നമ്മുടെ ശരീരം വെറും വാഴപ്പിണ്ടി പോലെയാകും. അതായത് 'കോമ' എന്ന  അവസ്ഥ.  നല്ല തരംഗങ്ങള്‍ കോശങ്ങള്ക്ക് നവോന്മേഷവും, കൊള്ളാത്തവ തളര്ച്ചയും ഉണ്ടാക്കുന്നു.

നാഡീ വ്യവസ്ഥയും വികിരണങ്ങളും

കേന്ദ്ര നാഡീ വ്യവസ്ഥ (central nervous  system ) യില്‍ തലച്ചോറില്‍ പെരിഫെരല്‍ നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന രാസ ചയാപചയ  
മാറ്റങ്ങളാണ് ട്യൂമര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. മൊബൈല്‍ ഫോണിന്റെ radiation അത്ര പ്രശ്നമുള്ളതല്ല നാം അത് സൂക്ഷിച്ചുപയോഗിച്ചാല്‍. എന്നാല്‍ X-ray ,  CT - Scan , അങ്ങിനെ വിവിധ സ്കാന്‍ വഴിയുണ്ടാകുന്ന radiation വലിയ പ്രശ്നക്കാര്ആണ്. എന്നാല്‍ Dr . Caster (Neurologist , USA ) പറയുന്നത് തുടര്ച്ചയായി വളരെ സമയം (ഒരു ദിവസം അര മണിക്കൂറില്കൂടുതല്‍) പത്തു പന്ത്രണ്ടു വര്ഷം മൊബൈല്‍ സംസാരിക്കുന്നവര്ക്ക്  വൈദ്യുത കാന്തിക വികിരണങ്ങള്‍ (electro magnetic radiations ) ട്യൂമര്‍ ഉണ്ടാകാന്‍ ഹേതുവാകും എന്നാണ്. മൊബൈലില്‍ നിന്ന് മാത്രമല്ല വികിരണങ്ങള്‍ വരുന്നത് അടുത്തുള്ള മൊബൈല്‍ ടവറും പ്രശ്നക്കാരാണ്. 100 മീടര്‍ ചുറ്റളവില്‍ താമസിക്കുന്നവര്ക്ക് അതിന്റെ വൈദ്യുത കാന്തിക വലയങ്ങള്‍ വഴി വരുന്ന വികിരണങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുകുഞ്ഞുങ്ങള്ക്ക്എട്ടു വയസ്സ് കഴിഞ്ഞേ മൊബൈല്‍ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാവൂ ക്യാന്സറിന്റെ കാരങ്ങങ്ങള്‍ പലതാണെങ്കിലും.

WHO വിന്റെ അഭിപ്രായത്തില്‍  120 തരം ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ട്. പക്ഷെ ചിലത് പടരാത്തതും (benign ) ചിലത് പടരുന്നതും (malignant ) ആണ്. ചിലര്ക്കൊക്കെ അനുഭവമുണ്ടാകും ശരീരത്തില്‍ എവിടെങ്കിലും  മുഴയുണ്ടാകുന്നു, പേടിച്ചു ഡോക്ടറിനോട്ചോദിക്കുമ്പം പറയും ഇത് പ്രശ്നമുള്ളതല്ല. കാരണം അത് പടരാത്തത് ആണ്. ചിലതിനു പെട്ടെന്ന് operation ചെയ്യാന്‍ പറയും. അത് പടരുന്നതായതുകൊണ്ടാണ്. ഡോക്ടറിനു അറിയാം അത് ഏതു തരം ആണെന്ന്. വളരെ കാരണങ്ങള്‍ ഒന്നിച്ചു കൂടുമ്പോഴാണ് അര്ബുദം ഉണ്ടാകുന്നത്. അതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്ക്ക് പേടി വേണ്ട. എങ്കിലും അധിക നേരം ഉപയോഗിക്കതിരിക്കയാണ് നല്ലത്ലാന്ഡ്‌ ഫോണ്‍ ആണെങ്കില്‍ പ്രശ്നം ഇല്ല.
മൊബൈല്‍ പ്രശ്നക്കാര്‍ ആകുന്ന വഴികള്‍

1 ) എന്നും തുടര്‍ച്ചയായി അര മണിക്കൂറോ അതില്‍ കൂടുതലോ സമയം 10 വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

2 ) മൊബൈല്‍ വഴിയുള്ള പല ട്യൂമറുകളും benign ആണെങ്കിലും, glioma , acoustic neuroma  തുടങ്ങിയ പടരുന്ന ട്യൂമര്‍ തുടര്‍ച്ചയായ സംസാരം വഴിയുണ്ടാകാം.

3 ) ചെവിക്കുഴയിലൂടെയും തലയോട്ടിയിലൂടെയും ഇതിന്റെ RFR (Radio Frequency Radiation ) കടക്കുന്നത്‌ കൊണ്ട് കോശങ്ങളുടെ DNA യില്‍ അതിന്റെ രൂപവും, ധര്‍മവും മാറാന്‍ സാധ്യതയുണ്ട്.

4 ) 20 വയസ്സ് വരെയുള്ളവര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അത് മുതിര്‍ന്നവരേക്കാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, ചിലര്‍ക്ക് ഷീണം, ഉറക്കപ്രശ്നം, തലചുറ്റല്‍, ശ്രദ്ദയില്ലായ്മ, തലവേദന, ചെവിവേദന, ഹൃദയമിടിപ്പ്‌ കൂടല്‍, ബീജത്തില്‍ കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ പെരുമാറ്റ വൈകല്യങ്ങള്‍, കാഴ്ചമങ്ങല്‍, കേള്‍വിപ്രശ്നങ്ങള്‍, രക്തസമ്മര്‍ദം, തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

അര്ബുദം പലവിധം

കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയാണ് അര്‍ബുദം. Radiation വഴി രണ്ടു തരം അര്ബുദം ഉണ്ടാകുന്നു. ഒന്ന് ionizing ഉം രണ്ടു non - ionizing ഉം. ഇതില്‍ ionizing radiation  എന്ന് വെച്ചാല്‍ അത് കൂടുതല്‍ പ്രശ്നക്കാരന്‍ ആണ്. കാരണം ഇത് കോശങ്ങളിലെ  DNA (Deoxyribo Nucleuc Acid) യിലെ അണുവിന്റെ ഖടനയില്‍ മാറ്റം വരുത്തും. എന്നാല്‍ non - ionizing എന്നാല്‍ ഇത് പെട്ടെന്ന് മാറ്റം വരുത്തില്ല. വരുത്തിയാല്‍ തന്നെ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.  ഇനി ionizing , non - ionizing ഏതൊക്കെയാണെന്ന് നോക്കാം;

Ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്‍

X-Ray , കോസ്മിക്‌ രശ്മികള്‍, റാഡോണ്‍ ഗ്യാസ്, CT - സ്കാന്‍, MRI , ചികിത്സക്കുള്ള radiation , ആടോമിക് കേന്ദ്രങ്ങള്‍, കെമിക്കലുകള്‍, 
പ്രിസേര്‍വടീവുകള്‍, UV (ultra  violet ) രശ്മികള്‍ തുടങ്ങിയവ. 

Non - ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്

ചില UV പ്രകാശങ്ങള്‍, മൈക്രോ തരംഗങ്ങള്‍, റേഡിയോ തരംഗങ്ങള്‍, വൈദ്യുത കാന്തിക വികിരണങ്ങള്‍, ചില വൈദ്യുത ഉപകരങ്ങള്‍, ഹീടരുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ.  

പല രാജ്യങ്ങളില്‍ നടക്കുന്ന വിവിധ പഠനങ്ങളില്‍ പത്തില്‍ ഏഴു ശതമാനം ക്യാന്‍സര്‍ ആകുന്നില്ല. മൂന്നു ശതമാനം ക്യാന്‍സര്‍ ആകുന്നു എന്നുമാണ് കണക്കു കൂട്ടുന്നത്‌.  ഏതായാലും ഒരു കാര്യം സത്യമാണ്. തുടര്‍ച്ചയായി ദിവസവും സംസാരിക്കുകയും, പത്തു വര്‍ഷമോ അതില്‍ കൂടുതലോ തുടരുകയും ചെയ്യുകയാണെങ്കില്‍, Dr. Caster  പറഞ്ഞത് പോലെ DNA യില്‍ മാറ്റം വരും. മൊബൈല്‍ കമ്പനികളുടെ ബിസിനെസ്സ് സാമ്ബ്രാജ്യത്തിനു വലിയ സ്വാദീന ശക്തി, നമുക്ക് പ്രശ്നമുണ്ടാക്കില്ല എന്നേ ഗവേഷകരെ കൊണ്ട് പറയിക്കൂ അത് കൊണ്ടല്ലേ കൂടുതല്‍ രാജ്യത്തില്‍ നിന്ന് മൊബൈല്‍ ഉപയോഗത്തിന് അനുകൂലമായി റിപ്പോര്‍ട്ട്‌ വരുന്നത്. പിന്നെ മനുഷ്യന്റെ ആവശ്യവും. ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തതും ആണല്ലോ. നമുക്ക് അപ്പോള്‍ ചെയ്യാവുന്നത് അത് ആരോഗ്യകരമായി ഉപയോഗിക്കുക എന്നതാണ്.

മൊബൈല്‍ ആരോഗ്യകരമായി എങ്ങിനെ ഉപയോഗിക്കാം

1 ) മൊബൈലില്‍ കുറച്ചുസമയം സംസാരിക്കുക. തുടര്‍ച്ചയായി സംസാരിക്കണമെങ്കില്‍ സ്പീക്കര്‍ ഉപയോക്കുക.
2 ) തീരെ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ സംസാരിക്കാന്‍ കൊടുക്കരുതേ.
3 ) പറ്റുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്ത്തു വെയ്ക്കാതിരിക്കുക
4 ) ഒരു ആന്റിന ഇല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക

ഏതായാലും നമുക്ക് മൊബൈല്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് മൊബൈല്‍ ആരും ഉപേക്ഷിക്കണ്ട കാര്യമില്ല. കുറച്ചു മിതമായി നമുക്ക് അതുപയോഗിക്കാം.