Thursday, October 13, 2011

മനുഷ്യന്റെ വിവേകവും, ആഗ്രഹങ്ങളും, ആരോഗ്യവും

മനുഷ്യന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം ബുദ്ധിമാനോ വിവേകിയോ ആകുന്നില്ല. യുക്തിപൂര്‍വമായ തീരുമാനം, നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കല്‍ എന്നക്കെയാണല്ലോ "വിവേകം" എന്ന വാക്ക് കൊണ്ട് നാമുദ്ധെശിക്കുന്നത്. കാര്യങ്ങളെ വിവേകത്തോടെ മനസിലാക്കി പ്രവര്‍ത്തി ചെയ്യുന്നതിന് പകരം മനുഷ്യന്‍ ആഗ്രഹം സഫലീകരിക്കുക എന്നതിലാണ് താല്പര്യം കാണിക്കുന്നത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംബത്തിലും നാം ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നില്ല എന്നത് അല്പം ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. ഉദാ: നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നല്ല ഹോബികളില്‍ ഏര്‍പെടുക ഇവയ്കുപരകം, മെയ്യനങ്ങാതെ എല്ലാം നേടണം എന്ന് മനുഷ്യന്‍ ചിന്തിക്കുമ്പോള്‍ അതിനെ മുതലെടുക്കുന്ന എല്ലാം നമ്മുടെ ചുറ്റിലും ഉണ്ട്. കാമ, ക്രോധ, മോഹ, മദ, മാല്സര്യങ്ങല്ക് നാം അകപ്പെട്ടു പോകുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആരോഗ്യമോ സൌന്ദര്യമോ അല്പം പ്രശ്നത്തിലാണെന്ന് കണ്ടാല്‍, നാം പരസ്യങ്ങള്‍ കണ്ടു മാത്രം ചിലത് വാങ്ങാന്‍ പോകുന്നു, ആ പരസ്യത്തിന്റെ സ്വാദീനത്തില്‍ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഒരു ഡോക്ടറിന്റെ ഉപദേശം തേടാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുന്നു. ആരോഗ്യ രക്ഷാ ഉത്പന്നങ്ങള്‍, ‍സൌദര്യ വര്ധകങ്ങള്‍ ഇവയാണ് ഏറ്റവും കൂടുതല്‍ പരസ്യ മേഖലയില്‍ വരുന്നത്. സ്വന്തം ലാഭം മാത്രം നോക്കുന്ന ചില കമ്പനികള്‍ക് അവയുടെ ഉത്പന്നം വിറ്റഴിക്കാന്‍ പരസ്യങ്ങള്‍ ചെയ്യേണ്ടതാവശ്യമാണ്. ഇന്ന് എല്ലാ ടെലിവിഷന്‍ ചാനലിലും ബെല്ടിന്റെ പരസ്യം കാണാം. അവര്ക് പണം കിട്ടുന്നു നമുക്ക് ആരോഗ്യവും പോകുന്നു. പക്ഷെ അത് വാങ്ങണോ വേണ്ടയോ എന്നത് നാം വിവേകത്തോട് ‌ ചിന്തിച്ചു തീരുമാനിക്കണം. ഈയിടെയായി മനുഷ്യന്റെ മനസിനെ കൂടുതല്‍ സ്വാദീനിക്കുന്ന ആരോഗ്യ, സൌന്ദര്യ ഉത്പന്നങ്ങള്‍ മാര്‍കറ്റില്‍ ഇറങ്ങുകയും അവ മനുഷ്യന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാ: വണ്ണം കുറക്കാനുള്ള ബെല്ടുകള്‍, എണ്ണകള്‍ മുതലായവ, നിറം കൂട്ടാനുള്ള ക്രീമുകള്‍, സോപ്പുകള്‍ മുതലായവ. പിന്നെ മനസിന്റെ ബലഹീനത മുതലാക്കി മുതലെടുക്കുന്ന ചില മുറി വൈദ്യന്മാരും അവരുടെ ക്ലിനിക്കുകളും നമ്മുടെ ഇടയിലുണ്ട്. ഉദാ: മുക്കിനു മുക്കിനു ഉയരുന്ന പൈല്‍സ് ക്ലിനിക്കുകള്‍, മണ്ണ് മുക്കിയ ഷര്‍ട്ടുകള്‍ വില്കുന്നവര്‍, ഞങ്ങളുടെ ഉത്പന്നം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ജീവിതം ആസ്വദിക്കുക എന്ന് പറയുന്നവര്‍, കരള്‍ രക്ഷപെട്ടാല്‍ ജീവിതം രക്ഷ പെട്ടു എന്ന് പറയുന്നവര്‍, ഏഴു ദിവസം കൊണ്ട് സൌദര്യവും നിറവും വര്‍ധിപ്പിക്കും എന്ന് പറയുന്നവര്‍, അകാല നര, കഷണ്ടി മുതലായവ മാറ്റും എന്ന് പറയുന്നവര്‍, അങ്ങിനെ പല പല കാഴ്ചകളും നമ്മുടെ നാട്ടില്‍ കാണാം.ബുദ്ധിയും വിവേകവും ഉള്ള മനുഷ്യര്‍, ഈ പരസ്യങ്ങളിലോ മുറി വൈദ്യന്മാരുടെ കൈയിലോ ചെന്ന് പെടില്ല. കുറച്ചെങ്കിലും ആരോഗ്യത്തെ കുറിച്ചോ, സൌദര്യത്തെക്കുറിച്ചോ ആത്മാര്‍ഥമായി ചിന്തിക്കുകയാണെങ്കില്‍ നല്ല ഡോക്ടര്‍മാരെ കാണുകയോ, നല്ല ജീവിത ശൈലി വളര്‍ത്തുകയോ ചെയ്യും. ഇന്ന് മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുന്ന അമിതവണ്ണം (obesity) കുറയ്ക്കാനും, ശരിയായ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കാനും ഉള്ള ചില രീതികള്‍ താഴെകൊടുക്കുന്നു.

1 ) അമിത വണ്ണം (obesity ) എങ്ങിനെ കുറയ്ക്കാം

പണ്ടൊക്കെ നാം പറയുമായിരുന്നു "നല്ല തടിച്ചു കൊഴുത്ത സുന്ദരനായ മനുഷ്യന്‍" എന്ന്. എന്നാല്‍ ഇന്ന് രോഗങ്ങള്‍ വരുന്ന വഴികള്‍ സാധാരണ ജനങ്ങളും മനസിലാക്കി തുടങ്ങിയതോടെ, ആ പഴയ ചിന്തകള്‍ മാറി, കാരണം തടിച്ചതും കൊഴുത്തതും ആരോഗ്യത്തിന്റെ ലക്ഷണമല്ല എന്ന് മനസിലാക്കി.

ആപ്പിള്‍ ഷേപ്പ്, പീര്‍ ഷേപ്പ് അങ്ങിനെ പല തരം അമിത വണ്ണം ഉണ്ട്. വ്യായാമം ആണ് അമിത വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി. ഒരു ബെലടിട്ടാല്‍ അര വണ്ണവും ശരീരത്തിന്റെ മുഴുവന്‍ വണ്ണവും കുറയുമെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപെട്ടിട്ടില്ല. അഞ്ചാറു മാസം ശ്വാസം പിടിച്ചു ബെല്ടിട്ടു നടന്നാല്‍ അല്പം വ്യത്യാസം വരുമെന്ന് മാത്രം. തുണി വീതിയില്‍ മടക്കി വരിഞ്ഞു കെട്ടി അങ്ങിനെ നടന്നാലും അതെ ഫലം ഉണ്ടാകും. അത് പോലെ തന്നെ എണ്ണ തേച്ചു വണ്ണം കുറയുമെന്നും തെളിയിക്കപെട്ടിട്ടില്ല. ആയിരക്കണക്കിന് രൂപയാണ് ബെല്ടിനും, എണ്ണക്കുമോക്കെയായി മനുഷ്യന്‍ കളയുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിലെ വേറൊരു തെറ്റിധാരണയാണ് ഇങ്ങിനെയുള്ള വലിയ അധ്വാനമില്ലാത്ത പ്രവര്‍ത്തികളിലൂടെ അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷിച്ചു തടി കുറയ്ക്കാമെന്നും, ക്രീമുകള്‍ ഇട്ടു ഒരാഴ്ചകൊണ്ട് സൌന്ദര്യം കൂട്ടാമെന്നുമൊക്കെ. ഇവിടെയും മനുഷ്യന്റെ മനസിന്റെ ബലഹീനതയാണ് സ്വാര്‍ഥ മോഹികളായ കമ്പനികള്‍ മുതലെടുക്കുന്നത്.

എന്ത് കഴിച്ചാല്‍ അല്ലെങ്കില്‍ എന്ത് കഴിച്ചില്ലെങ്കില്‍ വണ്ണം കുറയുമെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെയിടെയില്‍ കൂടുതല്‍. എന്നാല്‍ എന്ത് വ്യായാമം കൂടി ചെയ്‌താല്‍ വണ്ണവും സൌന്ദര്യവും ഉണ്ടാകും എന്ന് ചിന്തിക്കുന്നവര്‍ കുറവാണ്. അമിത വണ്ണം കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ആത്മര്ത്മായ മനസ്സാണ്, പിന്നെ പച്ചക്കറികളും പഴങ്ങളും കഴിക്കുകയും എണ്ണ, കൊഴുപ്പ് ഇവ കുറക്കുകയും ചെയ്യുന്നതോടൊപ്പം നല്ല വ്യായാമ മുറകളാണ്. ചിലത് താഴെ കൊടുക്കുന്നു;

a ) രാവിലെ വെറും വയറ്റില്‍ നിവര്‍ന്നു കിടന്നു കൈകള്‍ കൊണ്ട് ശിരസ്സ്‌ താങ്ങി ശ്വാസം പുറത്തേക്കു വിട്ടു നേരെ നിവരുക വീണ്ടും മുന്നോട്ടാഞ്ഞ്‌ മൂക്ക് കാല്‍മുട്ടുകളില്‍ മുട്ടിക്കുവാന്‍ നോക്കുക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരിക. ഇത് പത്തു പ്രാവശ്യം ചെയ്യുക.

b ) നേരെ നിവര്‍ന് നിന്ന് കൈകള്‍ സൂര്യ നമസ്കാരത്തിലെന്ന പോലെ മുകളില്‍ കൊണ്ട് വരിക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് കൈകള്‍ കാല്‍ പാദങ്ങളില്‍ മുട്ട് വളയാതെ തൊടുക. ശ്യാസം എടുത്തു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരുക. ഇത് പത്തു പ്രാവശ്യം ചെയ്യുക.

c ) യോഗാഭ്യാസത്തില്‍ എകപാദ ഹസ്താസനം‍, സൂര്യ നമസ്കാരം ഇവ ചെയ്യക,

d ) രാവിലെയോ വൈകിട്ടോ വെറും വയറ്റില്‍ അര മണിക്കൂര്‍ സ്പീഡില്‍ നടക്കുക.

e ) ധരിക്കുന്ന തുണി അരയില്‍ മുറുക്കി കെട്ടി നടക്കുക, ബെല്ടു മുറുക്കി നടക്കുക ഇവയും നല്ലതാണ്.

നടത്തം, നീന്തല്‍, സൈക്ലിംഗ് ഇവയൊക്കെ ദുര്‍മേദസ്സ് കുറക്കാന്‍ നല്ലതാണ്. ഇവയോടൊപ്പം ആഴ്ചയില്‍ ഒരു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക, ചുമന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, എണ്ണ, കൊഴുപ്പ് ഇവയൊക്കെ കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കാത്തവര്‍ ആഹാരത്തിന് മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഒരു മാസം കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങും. തുടര്‍ന്നും നല്ല ജീവിത ചിട്ടയില്‍ ജീവിച്ചാല്‍ വണ്ണം വെക്കില്ല. എന്നും നില നില്‍കുന്ന വണ്ണം കുറഞ്ഞ ശരീരം നേടാന്‍ ഇങ്ങിനെ കുറച്ചു നാളത്തേക്ക് വളരെ കഷ്ടപ്പെടണം.

ചിലര്‍ക്ക് എന്ത് ചെയ്താലും ആഹാരം കുറയ്ക്കാന്‍ സാധിക്കില്ല, ചിലര്‍ക് ഭക്ഷണം കുറച്ചാലും വ്യായാമമോ ജോലിയോ ചെയ്യാന്‍ മടിയാണ്. ഇങ്ങിനെ ഉള്ളവരാണ് ബെല്ടിന്റെയും, എണ്ണയുടെയും പുറകെ പോകുന്നത്. ചിലര്‍ക്ക് സമയം കുറവാണെന്ന് പറയും. വേണമെന്ന് വെച്ചാല്‍ എല്ലാവര്ക്കും സമയം ഉണ്ടാക്കാന്‍ പറ്റും. നമുക്കെല്ലാം ഇതിനൊക്കെ മാതൃകയാകുന്നത്‌, പണ്ട് ആഫ്രികന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (African National Congress - ANC ) പ്രസിഡന്റും സ്ഥാപകനും ആയിരുന്ന Dr നെല്സേന്‍ മണ്ടേല ആണ്. സമയം കിട്ടാത്തപ്പോള്‍ രാത്രിയിലും അദ്ദേഹം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. ദിവസം അര മണിക്കൂര്‍ എങ്കിലും ഉപയോഗിച്ചാല്‍ നമ്മുടെ ഉദ്ദേശിക്കുന്ന ഫലം കിട്ടും. മുടക്കം വരുത്തരുതെന്നു മാത്രം.

ബോഡി മാസ്സ് ഇന്ടെക്സ് (BMI )

BMI ഇടയ്ക്കിടയ്ക്ക് നോക്കുന്നത് നല്ലതാണ്. നമ്മുടെ ശരീര ഭാരത്തെ പൊക്കം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരാളുടെ BMI.

18 .5 നും 22 .9 നും ഇടയിലായിരിക്കണം BMI . അതില്‍ കുറയാനും കൂടാനും പാടില്ല.

ഗള്‍ഫു സുഹൃത്തുക്കളുടെ ശ്രദ്ദക്ക്

ഗള്‍ഫു നാടുകളിലെ ഭക്ഷണ രീതി ആരോഗ്യത്തിനു പ്രശ്നമാണ്. കാരണം നാരു (fibre ) കുറഞ്ഞ ഭക്ഷണമാണ് മിക്കവരും കഴിക്കുന്നത്‌. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഭക്ഷണമാണ് കൂടുതലും. കാരണം മത്സ്യം, മാംസം, മുട്ട എന്നിവയില്‍ നാരില്ല. അത് കൊണ്ട് പച്ചക്കറി, പഴം, അണ്ടിപ്പരിപ്പുകള്‍ ഇവയ്ക് പ്രാധാന്യം കൊടുക്കണം. നാരുകള്‍ ശരീരം തടിക്കാതിരിക്കാനും, വയറ്റിലെ പല അസുഖങ്ങളും കുറയാനും, ചിലതരം കാന്‍സറിനെ ചെറുക്കാനും നല്ലതാണ്. അതുകൊണ്ട് വില കൂടുതലാണെങ്കിലും മാംസവും മത്സ്യവും കുറച്ചുകൊണ്ട് പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക.

2 ) സൌന്ദര്യം എങ്ങിനെ നില നിര്‍ത്താം

സൌദര്യ വാര്‍ധക വസ്തുക്കളല്ല സൌദര്യം ഉണ്ടാകുന്നത്. പിന്നെ ചിലര്കൊരു ധാരണയുണ്ട് വെളുത്ത നിറം മാത്രമാണ് സൌന്ദര്യം എന്ന്. ആരോഗ്യം ഉള്ള ഒരു ശരീരത്തില്‍ സൌന്ദര്യം നില നില്കും.

ഒരു മനുഷ്യന്‍ നല്ല നിറവും സൌദര്യവും ഉണ്ടാകണമെങ്കില്‍ സ്വന്തം അമ്മ വിചാരിക്കണം. അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയും, സന്തോഷത്തോട് ഇരിക്കുകയും, നല്ലത് ചിന്തിക്കുകയും, വ്യായാമം ചെയുകയും ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞു നല്ല സൌദര്യവും ആരോഗ്യവും ഉള്ളതായിരിക്കും. ചുരുക്കത്തില്‍ സൌന്ദര്യവും ആരോഗ്യവും തുടങ്ങുന്നത് ഭ്രൂണത്തില്‍ തന്നെയാണ്. എല്ലാവര്ക്കും അത് സാധിച്ചില്ല എന്ന് വരാം. അങ്ങിനെ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ സൌന്ദര്യമോ ആരോഗ്യമോ കുറഞ്ഞെന്നു വരാം. ബാല്യത്തില്‍ കുട്ടികള്‍ സൌന്ദര്യത്തെ കുറിച്ച് ചിന്തിക്കാറില്ല. ‍ കൌമാരത്തിലാണ് അവര്‍ സൌന്ദര്യത്തെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആകാംഷ ഉള്ളവരാകുന്നത്. നിറവും സൌദര്യവും കുറവാണെങ്കില്‍ അത് കൂടുതല്‍ ദുഖിപ്പിക്കുന്നു. അപ്പോള്‍ എങ്ങിനെ സൌന്ദര്യം നേടാമെന്ന് ചിന്തിച്ചു തുടങ്ങുന്നു. സ്ത്രീകളാണ് സൌന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അപ്പോള്‍ സൌന്ദര്യ വര്‍ധക വസ്തുകളെകുറിച്ച് ആലോചിക്കുന്നു. പിന്നെ chemicals അടങ്ങിയ ക്രീമുകളുപയോഗിച്ചു തുടങ്ങുന്നു. വെയില്‍ കൊള്ളാതെ അഞ്ചാറു മാസം ഉപയോഗിച്ചാല്‍ അല്പം വ്യതാസം വന്നെന്നു വരാം. പക്ഷെ അത് നിര്‍ത്തിയാല്‍ വീണ്ടും പഴയ പടിയാകും. തന്നെയുമല്ല അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പെട്ടെന്ന് നാം അറിഞ്ഞെന്നും വരില്ല. "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന് പറഞ്ഞത് പോലെ ആയി എന്നും വരാം. എന്നാല്‍ മിനെരല്സ്, വൈടമിന്‍സ് എന്നിവ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിച്ചുണ്ടാകുന്ന നിറം പെട്ടെന്ന് മാറില്ല. തന്നെയുമല്ല അതില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിടുകള്‍ (Flavonoids ) നല്ല നിരോക്സീകാരി (antioxident ) കാന്‍സറിനെ പോലും പ്രധിരോധിക്കാന്‍ കഴിവുള്ളവയാണ്‌. ഫ്രീ രാഡികല്സ് (free radicals ) ഉണ്ടാക്കുന്ന പല പ്രശ്നങ്ങല്കും (aging process , degenerative sicknesses ) പഴങ്ങളും പച്ചക്കറികളും പരിഹാരമാര്‍ഗമാണ്. നടത്തം, ജോഗിംഗ് പോലുള്ള അഎരോബിക് വ്യായാമങ്ങളും സൌന്ദര്യം നില നിര്‍ത്താന്‍ നല്ലതാണ്. സൌന്ദര്യം നില നിര്‍ത്താന്‍ ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഉപവസിക്കുന്നവരുണ്ട്. പഴങ്ങള്‍ കഴിച്ചു കൊണ്ടുള്ളതാണ് എങ്കില്‍ നല്ലതാണ്. അല്ലെങ്കില്‍ ശരീരത്തിന്റെ ഉപാപചയ (metabolism ) പ്രവര്‍ത്തനങ്ങള്‍ തകരാര്‍ ആകാന്‍ സാധ്യത ഉണ്ട്. മനസ്സില്‍ നല്ല ചിന്ത വളര്‍ത്തുക, സന്തോഷത്തോടെ ഇരിക്കുക എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നതാണ്

No comments:

Post a Comment