Thursday, December 6, 2012

വാതരോഗങ്ങളെ നിയന്ത്രിക്കാം


വാതരോഗങ്ങള്‍ അല്ലെങ്കില്‍ സന്ധിരോഗങ്ങള്‍ പണ്ട് പ്രായം ആയവര്‍ക്ക് മാത്രം വരുന്ന ഒരു രോഗമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോകത്തില്‍ 35 കോടിയിലധികം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നു.  ആസ്ത്മ, അല്ലര്‍ജി പോലെ ഇതും തണുപ്പ് കാലത്താണ് കൂടുന്നത്.

നമ്മുടെ പൈത്രികമായ ആയൂര്‍വേദ വൈദ്യശാസ്ത്രത്തിലെ മൂന്നു സംഷിപ്തരൂപങ്ങളില്‍ ആദ്യത്തെ വാക്കാണ് "വാതം". വാതം, പിത്തം, കഫം ഈ മൂന്നു ദോഷങ്ങളാല്‍ ആയൂര്‍വേദം മനുഷ്യ പ്രകൃതിയെ തിരിച്ചിരിക്കുന്നു.  അപ്പോള്‍ വാതത്തിന് അതിന്റേതായ പ്രാധാന്യം ആയൂര്‍വേദത്തില്‍ ഉണ്ട്.  എന്നാല്‍ ഇത് മൂന്നിനെയും രോഗമായല്ല ആയൂര്‍വേദം വിവക്ഷിക്കുന്നത്. മനുഷ്യന്‍ ഈ മൂന്നു പ്രക്രിതിക്കാരനാണെന്നും, മനുഷ്യന് ഈ മൂന്നു പ്രകൃതിയുടെ അടിസ്ഥാനത്തില്‍ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണു. 

നമുക്ക്  വാതത്തിന്റെ കാര്യമെടുക്കാം. വാതത്തിന് പണ്ട് നമ്മുടെ നാട്ടില്‍ ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സ, കഠിനങ്ങള്‍  ആയ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍, ഇവയൊക്കെ പതിവായിരുന്നു. ഇന്നും അത് തുടരുന്നു.  പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ  പഥ്യങ്ങള്‍ സഹിക്കാമെങ്കിലും, അതിന്റെ പണച്ചിലവ് സഹിക്കാവുന്നതിലും അധികമാണ്. ഇങ്ങിനെ പല കാരണങ്ങള്‍ കൊണ്ട് സാധാരണക്കാരന്‍  വേറെ വഴികളും അന്യേഷിഷിച്ചുകൊണ്ടിരിന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നതും, ഇന്ന് കുറഞ്ഞ ചിലവില്‍ വാതരോഗങ്ങള്‍ക്ക് പരിഹാരം നേടാനായതും. വാതരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷെ ഇന്നും പലരും ധരിച്ചിരിക്കുന്നത്‌ അങ്ങിനെ തന്നെയാണ്.  എന്നാല്‍ ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ കേസുകള്‍ നോര്‍മല്‍ ആയിത്തീരുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. സന്ധികള്‍ക്ക് വേദന രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. പക്ഷെ ചിലരത് മാസങ്ങളോളം കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. നീര്കെട്ടു, ഞരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞരമ്പി (നാടിയുടെ) ന്റെ വേദന ഇല്ലാതായെന്ന് വരാം. കാരണം ഞരമ്പിന്റെ നിരന്ദരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ  സംവേദനക്ഷമത നാഴിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും.  അങ്ങിനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കും. 

എന്താണ് വാതം (Arthritis )?

സന്ധികളിലെ നീര്കെട്ട് അല്ലെങ്കില്‍ സന്ധികളിലെ കോശജ്വലനം (inflammation ) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും,  അനുബന്ധ അസ്വസ്ഥതകളും ആണിതിന്റെ പ്രത്യേകത.

നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും  സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട  സന്ധി  വേദനകളും.

സന്ധിവാതം (Osteoarthritis )

ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു.  കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല്  ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.

തണുപ്പ് കാലത്ത്  കാല്‍മുട്ടിനോ, കൈമുട്ടിനോ  വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ   ചലനവള്ളികള്‍ (ligaments ) ക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം. 

ആമവാതം (Rheumatoid Arthritis)

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്‌. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍  രോഗങ്ങള്‍ (autoimmune diseases ) എന്ന് പറയുന്നു. കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു, എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.

സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍, മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍  സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.

ലൂപ്സ് (Lupus )

ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍, സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity ), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം.  മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ്  എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

ഗൌട്ട് (Gout )

ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, കൂണ്‍   ആല്‍കഹോള്‍  മുതലായവയുടെ അമിത ഉപയോഗം മൂലം  യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍  അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു.   യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ്  ആണെങ്കില്‍ സ്യൂഡോഗൌട്ട്  എന്ന വാതം ആയിത്തീരുന്നു.   പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

നടുവേദന (Backpain )

വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക, കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis ) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica ) എന്ന് പറയുന്നു.

ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.

ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ  വരാതെ സൂക്ഷിക്കാം.

വാതം - പൊതുവേയുള്ള ലക്ഷണങ്ങള്‍

1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടിത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക, പനി, വായ്ക്കു അരുചി

വാതം - പൊതുവേയുള്ള കാരണങ്ങള്‍

1) കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
2) സന്ധികളിലെ നീര്കെട്ടു, തേയ്മാനം
3) സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
4) സിനോവിയല്‍ ദ്രാവകം കുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
5) പാരമ്പര്യം, ഇതും ദ്വിതീയ കാരണമാകാം
6) ശരീരത്തിന്റെ ഭാരം കൂടുക

പരിഹാര മാര്‍ഗങ്ങള്‍

1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.
2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
4) കാത്സ്യം, വൈറ്റമിന്‍ ഡി  ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5) വ്യായാമം നിര്‍ത്താതെ തുടരുക

ചുരുക്കം

ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആള്കാര്കാര്‍ക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങിനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു നല്ല മനസ്സും ഉണ്ടാകണം.  പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന്  ആണ്.




അവലംബം:  എന്റെ ജീവിതാനുഭവങ്ങളില്‍  ഞാന്‍  പഠിച്ചു കൊണ്ടിരിക്കുന്ന  വസ്തുതകള്‍, വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍, മുതലായവ. അഞ്ചു വര്ഷം മുമ്പ് ഉണ്ടായ മുട്ട് വേദന, അത് പരിഹരിച്ചതും, അന്ന് മുതല്‍ തുടങ്ങിയ പഠനങ്ങളും. വന്നത് പരിഹരിച്ചത് കൂടാതെ ഇനി സന്ധിരോഗങ്ങള്‍ വരാതിരിക്കാനും  ദിവസം  ഒരു  മണിക്കൂര്‍ വ്യായാമം ചെയ്യുന്നു. 



Tuesday, August 21, 2012

കമ്പ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ - ഇവയുടെ ഉപയോഗവും നമ്മുടെ ആരോഗ്യവും - II

മൊബൈല്‍ ഫോണ്‍ വികിരണങ്ങള്‍ (mobile phone radiations )

ഇന്ന് നാം നിത്യം ഉപയോഗിക്കുന്ന പലവസ്തുക്കളിലും വികിരണ പ്രസരണങ്ങള്‍ ഉണ്ട്. അതൊരു വൈദ്യുത മണ്ഡലം തന്നെയാണ്.  വൈദ്യുത  മണ്ഡലം നമുക്ക് പല കാര്യങ്ങള്ക്ക് ഉപയോഗപ്രദവും ആണ്. ഭൂമിയിലും പ്രപഞ്ചം മുഴുവനും അത് നിറഞ്ഞിരിക്കുന്നു. നമ്മുടെ ഭൂമിയുടെ അകക്കാമ്പ് ഭൂമിയിലെ ഏറ്റവും വലിയ കാന്തമാണ്. കാന്തവും വൈദ്യുതിയും കലര്ന്ന വികിരണങ്ങള്‍ നമുക്ക് ചുറ്റും എപ്പോഴും ഉണ്ട്. പക്ഷെ നമുക്കത് ശരീരത്തിന് ദോഷം ചെയ്യുന്നില്ല. അത് നമ്മുടെ ഉള്ളിലും ഉണ്ട്. പക്ഷെ ഉള്ളിലെ വൈദ്യുതി വേണ്ട വിധത്തില്‍ അല്ല നടക്കുന്നെങ്കില്‍ ശാരീരികവും മാനസികവും ആയ അസുഖങ്ങളുടെ കാരണങ്ങളില്‍ ഒന്നായിത്തീരുകയും  ചെയ്യുന്നു. ഇന്നത്തെ ലോകത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്ത ഒന്നായി തീര്നിരിക്കുന്നു. കാരണം അത്രയും വിവര സാങ്കേതികത്വം ആനവായില്‍. പക്ഷെ ഇതിന്റെ അമിതസമയ ഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനെകുറിച്ച് പറയുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ രക്തനാഡി സംബധമായ  കാര്യങ്ങള്‍ അല്പം മനസിലാക്കുന്നത്നല്ലതാണ്.

രക്ത ചംക്രമണം (blood  circulation)

രക്തം ശരീരത്തില്‍ മജ്ജയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് ഇന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അഞ്ചു മാസം വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ
രക്തം, കരള്‍, യോക് സാക്ക് (yolk sac ) എന്നിവയില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനു ശേഷം പ്രായപൂര്‍ത്തിയാകുന്നത്  വരെ എല്ലാ അസ്ഥിമജ്ജകളില്‍ നിന്നും, പിന്നെ പ്രായമാകുമ്പോള്‍ ഇടുപ്പെല്ല്, വാരിയെല്ല്, തലയോട്ടി, ഉരോസ്തി  തിടങ്ങിയവയില്‍ നിന്നും ആണുണ്ടാകുന്നത്. പ്ലാസ്മ എന്ന ജലത്തില്‍ മുങ്ങിയാണ് രക്താണുക്കള്‍ ശരീരത്തില്‍ കറങ്ങുന്നത്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം ഉണ്ട് അതില്‍ മൂന്നു ലിറ്റര്‍ പ്ലാസ്മ ആണ്. രണ്ടു ലിറ്റര്‍ രക്താണുക്കളും. ഇവയാണ് ഓക്സിജനും, പോഷണങ്ങളും ശരീര കോശങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അതിനുള്ള ശരിയായ മര്‍ദ്ദത്തില്‍ രക്തം ഒഴികുക്കൊണ്ടിരിക്കണം. മര്‍ദ്ദം കൂടാനും കുറയാനും പാടില്ല.

നാഡീവ്യവസ്ഥ (nervous system )

നമുക്ക് കേന്ദ്ര നാഡീവ്യവസ്ഥസ്വതന്ത്ര നാഡീവ്യവസ്ഥ ഇങ്ങിനെ രണ്ടെണ്ണം ഉണ്ട്ഏതു സംവേദനവും (സ്പര്ശനം, രുചി, കേള്വി, കാഴ്ച, വേദന) നാഡികള്‍ വഴിയാണ് തലച്ചോറില്‍ എത്തുന്നത്‌. അതുകൊണ്ട് രക്ത ചംക്രമനത്തിനും നാഡീ സംവേദനത്തിനും തുല്യ പ്രാധാന്യമാണ് ശരീരത്തിലുള്ളത്. കോടിക്കണക്കിനു നാഡീ കോശങ്ങളാണ് ഇവ പൂര്ത്തിയാക്കുന്നത്.  ശരീരത്തില്‍ ജൈവ രാസ വൈദ്യുത തരന്ഗങ്ങളുടെ സംപ്രേഷണം (transmission )
വഴിയാണ്  ഇതെല്ലാം നടത്തുന്നത്. നാഡീസംപ്രേഷണം നടക്കുന്നില്ല എങ്കില്‍ നമ്മുടെ ശരീരം വെറും വാഴപ്പിണ്ടി പോലെയാകും. അതായത് 'കോമ' എന്ന  അവസ്ഥ.  നല്ല തരംഗങ്ങള്‍ കോശങ്ങള്ക്ക് നവോന്മേഷവും, കൊള്ളാത്തവ തളര്ച്ചയും ഉണ്ടാക്കുന്നു.

നാഡീ വ്യവസ്ഥയും വികിരണങ്ങളും

കേന്ദ്ര നാഡീ വ്യവസ്ഥ (central nervous  system ) യില്‍ തലച്ചോറില്‍ പെരിഫെരല്‍ നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന രാസ ചയാപചയ  
മാറ്റങ്ങളാണ് ട്യൂമര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. മൊബൈല്‍ ഫോണിന്റെ radiation അത്ര പ്രശ്നമുള്ളതല്ല നാം അത് സൂക്ഷിച്ചുപയോഗിച്ചാല്‍. എന്നാല്‍ X-ray ,  CT - Scan , അങ്ങിനെ വിവിധ സ്കാന്‍ വഴിയുണ്ടാകുന്ന radiation വലിയ പ്രശ്നക്കാര്ആണ്. എന്നാല്‍ Dr . Caster (Neurologist , USA ) പറയുന്നത് തുടര്ച്ചയായി വളരെ സമയം (ഒരു ദിവസം അര മണിക്കൂറില്കൂടുതല്‍) പത്തു പന്ത്രണ്ടു വര്ഷം മൊബൈല്‍ സംസാരിക്കുന്നവര്ക്ക്  വൈദ്യുത കാന്തിക വികിരണങ്ങള്‍ (electro magnetic radiations ) ട്യൂമര്‍ ഉണ്ടാകാന്‍ ഹേതുവാകും എന്നാണ്. മൊബൈലില്‍ നിന്ന് മാത്രമല്ല വികിരണങ്ങള്‍ വരുന്നത് അടുത്തുള്ള മൊബൈല്‍ ടവറും പ്രശ്നക്കാരാണ്. 100 മീടര്‍ ചുറ്റളവില്‍ താമസിക്കുന്നവര്ക്ക് അതിന്റെ വൈദ്യുത കാന്തിക വലയങ്ങള്‍ വഴി വരുന്ന വികിരണങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുകുഞ്ഞുങ്ങള്ക്ക്എട്ടു വയസ്സ് കഴിഞ്ഞേ മൊബൈല്‍ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാവൂ ക്യാന്സറിന്റെ കാരങ്ങങ്ങള്‍ പലതാണെങ്കിലും.

WHO വിന്റെ അഭിപ്രായത്തില്‍  120 തരം ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ട്. പക്ഷെ ചിലത് പടരാത്തതും (benign ) ചിലത് പടരുന്നതും (malignant ) ആണ്. ചിലര്ക്കൊക്കെ അനുഭവമുണ്ടാകും ശരീരത്തില്‍ എവിടെങ്കിലും  മുഴയുണ്ടാകുന്നു, പേടിച്ചു ഡോക്ടറിനോട്ചോദിക്കുമ്പം പറയും ഇത് പ്രശ്നമുള്ളതല്ല. കാരണം അത് പടരാത്തത് ആണ്. ചിലതിനു പെട്ടെന്ന് operation ചെയ്യാന്‍ പറയും. അത് പടരുന്നതായതുകൊണ്ടാണ്. ഡോക്ടറിനു അറിയാം അത് ഏതു തരം ആണെന്ന്. വളരെ കാരണങ്ങള്‍ ഒന്നിച്ചു കൂടുമ്പോഴാണ് അര്ബുദം ഉണ്ടാകുന്നത്. അതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്ക്ക് പേടി വേണ്ട. എങ്കിലും അധിക നേരം ഉപയോഗിക്കതിരിക്കയാണ് നല്ലത്ലാന്ഡ്‌ ഫോണ്‍ ആണെങ്കില്‍ പ്രശ്നം ഇല്ല.
മൊബൈല്‍ പ്രശ്നക്കാര്‍ ആകുന്ന വഴികള്‍

1 ) എന്നും തുടര്‍ച്ചയായി അര മണിക്കൂറോ അതില്‍ കൂടുതലോ സമയം 10 വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

2 ) മൊബൈല്‍ വഴിയുള്ള പല ട്യൂമറുകളും benign ആണെങ്കിലും, glioma , acoustic neuroma  തുടങ്ങിയ പടരുന്ന ട്യൂമര്‍ തുടര്‍ച്ചയായ സംസാരം വഴിയുണ്ടാകാം.

3 ) ചെവിക്കുഴയിലൂടെയും തലയോട്ടിയിലൂടെയും ഇതിന്റെ RFR (Radio Frequency Radiation ) കടക്കുന്നത്‌ കൊണ്ട് കോശങ്ങളുടെ DNA യില്‍ അതിന്റെ രൂപവും, ധര്‍മവും മാറാന്‍ സാധ്യതയുണ്ട്.

4 ) 20 വയസ്സ് വരെയുള്ളവര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അത് മുതിര്‍ന്നവരേക്കാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, ചിലര്‍ക്ക് ഷീണം, ഉറക്കപ്രശ്നം, തലചുറ്റല്‍, ശ്രദ്ദയില്ലായ്മ, തലവേദന, ചെവിവേദന, ഹൃദയമിടിപ്പ്‌ കൂടല്‍, ബീജത്തില്‍ കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ പെരുമാറ്റ വൈകല്യങ്ങള്‍, കാഴ്ചമങ്ങല്‍, കേള്‍വിപ്രശ്നങ്ങള്‍, രക്തസമ്മര്‍ദം, തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

അര്ബുദം പലവിധം

കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയാണ് അര്‍ബുദം. Radiation വഴി രണ്ടു തരം അര്ബുദം ഉണ്ടാകുന്നു. ഒന്ന് ionizing ഉം രണ്ടു non - ionizing ഉം. ഇതില്‍ ionizing radiation  എന്ന് വെച്ചാല്‍ അത് കൂടുതല്‍ പ്രശ്നക്കാരന്‍ ആണ്. കാരണം ഇത് കോശങ്ങളിലെ  DNA (Deoxyribo Nucleuc Acid) യിലെ അണുവിന്റെ ഖടനയില്‍ മാറ്റം വരുത്തും. എന്നാല്‍ non - ionizing എന്നാല്‍ ഇത് പെട്ടെന്ന് മാറ്റം വരുത്തില്ല. വരുത്തിയാല്‍ തന്നെ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.  ഇനി ionizing , non - ionizing ഏതൊക്കെയാണെന്ന് നോക്കാം;

Ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്‍

X-Ray , കോസ്മിക്‌ രശ്മികള്‍, റാഡോണ്‍ ഗ്യാസ്, CT - സ്കാന്‍, MRI , ചികിത്സക്കുള്ള radiation , ആടോമിക് കേന്ദ്രങ്ങള്‍, കെമിക്കലുകള്‍, 
പ്രിസേര്‍വടീവുകള്‍, UV (ultra  violet ) രശ്മികള്‍ തുടങ്ങിയവ. 

Non - ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്

ചില UV പ്രകാശങ്ങള്‍, മൈക്രോ തരംഗങ്ങള്‍, റേഡിയോ തരംഗങ്ങള്‍, വൈദ്യുത കാന്തിക വികിരണങ്ങള്‍, ചില വൈദ്യുത ഉപകരങ്ങള്‍, ഹീടരുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ.  

പല രാജ്യങ്ങളില്‍ നടക്കുന്ന വിവിധ പഠനങ്ങളില്‍ പത്തില്‍ ഏഴു ശതമാനം ക്യാന്‍സര്‍ ആകുന്നില്ല. മൂന്നു ശതമാനം ക്യാന്‍സര്‍ ആകുന്നു എന്നുമാണ് കണക്കു കൂട്ടുന്നത്‌.  ഏതായാലും ഒരു കാര്യം സത്യമാണ്. തുടര്‍ച്ചയായി ദിവസവും സംസാരിക്കുകയും, പത്തു വര്‍ഷമോ അതില്‍ കൂടുതലോ തുടരുകയും ചെയ്യുകയാണെങ്കില്‍, Dr. Caster  പറഞ്ഞത് പോലെ DNA യില്‍ മാറ്റം വരും. മൊബൈല്‍ കമ്പനികളുടെ ബിസിനെസ്സ് സാമ്ബ്രാജ്യത്തിനു വലിയ സ്വാദീന ശക്തി, നമുക്ക് പ്രശ്നമുണ്ടാക്കില്ല എന്നേ ഗവേഷകരെ കൊണ്ട് പറയിക്കൂ അത് കൊണ്ടല്ലേ കൂടുതല്‍ രാജ്യത്തില്‍ നിന്ന് മൊബൈല്‍ ഉപയോഗത്തിന് അനുകൂലമായി റിപ്പോര്‍ട്ട്‌ വരുന്നത്. പിന്നെ മനുഷ്യന്റെ ആവശ്യവും. ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തതും ആണല്ലോ. നമുക്ക് അപ്പോള്‍ ചെയ്യാവുന്നത് അത് ആരോഗ്യകരമായി ഉപയോഗിക്കുക എന്നതാണ്.

മൊബൈല്‍ ആരോഗ്യകരമായി എങ്ങിനെ ഉപയോഗിക്കാം

1 ) മൊബൈലില്‍ കുറച്ചുസമയം സംസാരിക്കുക. തുടര്‍ച്ചയായി സംസാരിക്കണമെങ്കില്‍ സ്പീക്കര്‍ ഉപയോക്കുക.
2 ) തീരെ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ സംസാരിക്കാന്‍ കൊടുക്കരുതേ.
3 ) പറ്റുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്ത്തു വെയ്ക്കാതിരിക്കുക
4 ) ഒരു ആന്റിന ഇല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക

ഏതായാലും നമുക്ക് മൊബൈല്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് മൊബൈല്‍ ആരും ഉപേക്ഷിക്കണ്ട കാര്യമില്ല. കുറച്ചു മിതമായി നമുക്ക് അതുപയോഗിക്കാം.