Wednesday, November 30, 2011

ലോക എയിഡ്സ് ദിനം

ഇന്ന് ഡിസംബര്‍ ഒന്ന്. അന്തര്‍ദേശീയ എയിഡ്സ് ദിനം. ലോകമെമ്പാടും കോടിക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിയ രോഗം. ഇന്നതിന്റെ തീവ്രത കുറഞ്ഞെങ്കിലും ജനങ്ങള്‍ക് ഭയമാണ്. കാലാകാലങ്ങളില്‍ ചില ചില രോഗങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്നു. അതിലൊന്നായിരിന്നു എയിഡ്സ്. 1982 -യില്‍ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ഇത് കണ്ടു പിടിക്കപെടുന്നത് വരെ ഇത് മനുഷ്യരില്‍ ഇല്ലായിരിന്നു. ചിലതരം കുരങ്ങുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് ഇത് പകര്‍ന്നത്.

രോഗങ്ങള്ക്കെതിരായുള്ള ശരീര പ്രതിരോധ ശക്തി മുഴുവന്‍ ഇല്ലാതാകുന്ന അവസ്ഥ ആണ് എയിഡ്സ്. ഇന്ന് ബോധവല്കരണത്തിന്റെ ഫലമായി രോഗവ്യാപനം വളരെയേറെ കുറഞ്ഞു. പക്ഷെ ഒരു കാര്യം കൂടി മനുഷ്യന്‍ ഓര്‍ക്കണമായിരിന്നു. അതായത് ഈ ബോധവല്കരണത്തിന്റെ ഭാഗമായി സത്മാര്ഗ മാര്‍ഗം കൂടി മനസിലാക്കിയിരിന്നു എങ്കില്‍ ഇന്നത്തേതിലും വലിയ അളവില്‍ ഇതിന്റെ വ്യാപനം കുറക്കാമായിരിന്നു. മനുഷ്യന്‍ ബോധവല്കരണം നടത്തുമ്പോള്‍ അത് മാത്രം ഉപദേശിക്കാറില്ല ഇന്നും. സന്മാര്‍ഗം കൂടി ഉപദേശിക്കുക എന്നത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും ഉള്ള നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ വളരെ നല്ല ഫലം കാണാന്‍ സാധിക്കും. രോഗികളെ അവഗണിക്കാതെ, നമ്മളില്‍ ഒരുവനെ/വളെ പോലെ പരിഗണിക്കണം. അവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടരുതെ. അവര്‍ പാപികളല്ല.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെതിരായ ഒരു വാക്സിന്‍ രൂപപ്പെടുത്താന്‍ വൈദ്യശാസ്ത്രം രാപകല്‍ പണിപെട്ടുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അത് സാഫല്യത്തില്‍ ആകും തീര്‍ച്ച. അങ്ങിനെയാകട്ടെ എന്ന് നമുക്കും ആശിക്കാം.